സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ വാട്സാപ്പ് നിരോധിക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി. രാജ്യത്തെ ഐടി നിയമങ്ങൾ അനുസരിക്കാത്തതിനെത്തുടർന്ന് വാട്സാപ്പ് നിരോധിക്കണമെന്ന് കാണിച്ച് സോഫ്റ്റ് വെയർ എൻജിനിയറായ കെ ജി ഓമനക്കുട്ടനാണ് കോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ എം എം സുന്ദ്രേഷ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളി ഉത്തരവ് നല്‍കിയത്. വാട്സാപ്പ് സന്ദേശങ്ങൾ വലിയ തോതിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ടെന്നും സന്ദേശത്തിന്റെ ഉറവിടം ഏതെന്ന് വ്യക്തമാക്കാൻ പലപ്പോഴും സാധിക്കാറില്ലെന്നും ഹർജിയിൽ പറയുന്നു. കേരള ഹൈക്കോടതിയിലും ഓമനക്കുട്ടൻ ഹർജി നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.