
കാസർകോട് കഞ്ചാവുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ. കക്കാട് പരിപ്പിൻമൊട്ടയിലെ വെളിക്കൽ വീട്ടിൽ വി എസ് രാജേഷിനെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ബേക്കൽ എസ് ഐയുടെ നേതൃത്വത്തിൽ പട്രോളിങ് നടത്തുന്നതിനിടെ രാജേഷിനെ തച്ചങ്ങാട് കള്ളുഷാപ്പ് പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ പൊലീസ് കണ്ടത്. പൊലീസിനെ കണ്ടതോടെ രാജേഷ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് പോക്കറ്റിൽ കഞ്ചാവ് കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.