9 December 2025, Tuesday

Related news

December 7, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 4, 2025
December 3, 2025
December 2, 2025
December 2, 2025

‘തൊഴില്‍ ചോദിച്ചപ്പോള്‍ അവര്‍ കൊടുത്തത് ബുള്‍ഡോസര്‍’: കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Janayugom Webdesk
ന്യൂഡൽഹി
February 12, 2023 2:43 pm

ജമ്മു കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന കയ്യേറ്റ വിരുദ്ധ യജ്ഞത്തിൽ ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജമ്മുകശ്മീരിലെ ജനത തൊഴിലിന് കാത്തിരിക്കുമ്പോള്‍, കേന്ദ്രം അവര്‍ക്ക് നല്‍കിയത് ജെസിബിയുടെ ബുള്‍ഡോസറാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പിഡിപി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഈ നീക്കത്തിനെതിരെ തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിക്കുകയും കയ്യേറ്റമാരോപിച്ചുള്ള ഇടിച്ചുനിരത്തല്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കയ്യേറ്റങ്ങൾ 100 ശതമാനം നീക്കം ചെയ്യണമെന്ന് എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും റവന്യൂ വകുപ്പ് കമ്മീഷണർ സെക്രട്ടറി വിജയ് കുമാർ ബിധുരി നിർദ്ദേശം നൽകിയതിനെത്തുടർന്ന് ജമ്മു കശ്മീരിലുടനീളം 10 ലക്ഷത്തിലധികം കനാൽ ഭൂമി അധികൃതർ ഇതുവരെ ഇടിച്ചുനിരത്തിയിട്ടുണ്ട്. 

പതിറ്റാണ്ടുകളായി തങ്ങളുടെ കഠിനാധ്വാനം കൊണ്ട് ജനങ്ങൾ വളർത്തിയെടുത്ത ഭൂമി അവരിൽ നിന്ന് തട്ടിയെടുക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ചല്ല, ഒരുമിപ്പിച്ചാണ് സമാധാനം സംരക്ഷിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: When they asked for employ­ment, they gave them bull­doz­ers: Rahul Gand­hi crit­i­cized the Centre

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.