4 March 2026, Wednesday

Related news

February 27, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 18, 2026
February 17, 2026
February 17, 2026
February 16, 2026
February 11, 2026

എവിടെ മത്സരിച്ചാലും തോൽപ്പിക്കും; കോഴിക്കോട് ഡിസിസി പ്രസിഡന്റിനെതിരെ പോസ്റ്ററുകൾ

Janayugom Webdesk
കോഴിക്കോട്
January 3, 2025 10:11 am

അധികാര ദുർവിനിയോഗം നടത്തി പാർട്ടിയെ നശിപ്പിക്കുന്ന കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിനെ എവിടെ മത്സരിച്ചാലും തോൽപ്പിക്കുമെന്ന് ആഹ്വനം ചെയ്ത് പോസ്റ്ററുകൾ. ഉള്ളിയേരിയിൽ ആണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് . പ്രവർത്തകരെ പുറത്താക്കി ഗിന്നസ് റെക്കോർഡ് നേടാൻ ശ്രമിക്കുന്നുവെന്നാണ് വിമർശനം. പാർട്ടിയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാതെ പക്ഷപാതപരമായി പെരുമാറുന്നുവെന്നും പോസ്റ്ററിൽ ആരോപണമുണ്ട്. 

അധികാര ദുർവിനിയോഗം നടത്തി പാർട്ടിയെ നശിപ്പിച്ചു, ഐസിയുവിൽ ആയ പാർട്ടിയെ വെന്റിലേറ്ററിലാക്കി, കൗരവസേനയെ വളർത്തി ജയിക്കാമെന്ന് വ്യാമോഹിക്കേണ്ട എന്നിങ്ങനെ രൂക്ഷമായ പരാമർശങ്ങൾ പേസ്റ്ററിലുണ്ട്. പ്രവീൺ കുമാർ എവിടെ മത്സരിച്ചാലും തോൽപ്പിക്കുമെന്നും പോസ്റ്ററിൽ വെല്ലുവിളിച്ചിട്ടുണ്ട്. ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതിക്കും ധിക്കാരത്തിനും കുടപിടിക്കുന്നുവെന്നും പോസ്റ്ററുകളിലെ വിമശനങ്ങളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹരിദാസിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.