22 January 2026, Thursday

Related news

January 15, 2026
January 14, 2026
January 13, 2026
January 12, 2026
January 7, 2026
December 15, 2025
December 11, 2025
December 11, 2025
December 11, 2025
December 10, 2025

ഗർഭച്ഛിദ്ര ശബ്ദസന്ദേശം മിമിക്രിയാണോ ഒർജിനൽ ആണോ എന്ന് തെളിയിക്കപ്പെടണം; ആരോപണം പുകമറയാണെങ്കിൽ രാഹുലിന്റെ സസ്പെൻഷൻ അവസാനിപ്പിക്കുമെന്നും കെ മുരളീധരൻ

Janayugom Webdesk
തിരുവനന്തപുരം
August 26, 2025 12:13 pm

രാഹുൽ മാങ്കൂട്ടത്തിന്റേതായി പുറത്തുവന്ന ഗർഭച്ഛിദ്ര ശബ്ദസന്ദേശം മിമിക്രിയാണോ ഒർജിനൽ ആണോ എന്ന് തെളിയിക്കപ്പെടണമെന്നും ആരോപണം പുകമറയാണെങ്കിൽ രാഹുലിന്റെ സസ്പെൻഷൻ അവസാനിപ്പിക്കുമെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ള ആക്ഷേപങ്ങൾ കോടതിയിലോ പൊലീസിനോ പരാതിയായി ഉയരുമെങ്കിൽ അന്നത്തെ സാഹചര്യം അനുസരിച്ച് പാർട്ടി തീരുമാനമെടുക്കും. രണ്ടുപേർക്കും അവരുടെ നിലപാട് പറയാനുള്ള സമയം ഉണ്ട്.

 

വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ആരും പരാതി തന്നിട്ടില്ല. അതുകൊണ്ട് തന്നെ പാർട്ടി അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് എംഎൽഎ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങൾ അറിയില്ല. അവിടുത്തെ എംപിയും ഷാഫി പറമ്പിലുമുണ്ട്. ഉമാ തോമസിന്റെ പാരമ്പര്യം അറിയാത്തവരാണ് അവർക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. സൈബർ ആക്രമണം നടത്തുന്നവരുടെ മാതാപിതാക്കളുടെ വിവാഹത്തിന് മുമ്പ് ഉമാ തോമസ് കെഎസ്‌യുവിലുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.