15 December 2025, Monday

Related news

December 15, 2025
December 15, 2025
December 14, 2025
December 14, 2025
December 12, 2025
December 11, 2025
December 11, 2025
December 10, 2025
December 10, 2025
December 9, 2025

സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വീടിന്റെ ഒരുഭാഗം തകര്‍ന്നു

Janayugom Webdesk
ചേര്‍ത്തല
May 4, 2025 7:00 pm

പുതിയ പാചക വാതകസിലിണ്ടര്‍ യോജിപ്പിച്ച ശേഷം സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വീടിന്റെ ഒരുഭാഗം തകര്‍ന്നു.വീട്ടിലുണ്ടായിരന്നവര്‍ അത്ഭുതകരമായി രക്ഷപെട്ടു.കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാര്‍ഡ് ആലുങ്കല്‍ ജംഗ്ഷനു സമീപം കണിയാംവെളിയില്‍ ടി വി ദാസപ്പന്റെ വീട്ടില്‍ ഇന്ന് രാവിലെയാണ് അപകടം.

വീടിന്റെ അടുക്കളയോടു ചേര്‍ന്ന ഒരു ഭാഗവും ജനലും വാതിലുകളും,ഫ്രിഡ്ജും വാഷിങ് മെഷീനും തയ്യല്‍മെഷീനും തകര്‍ന്നു.അപകടസമയത്ത് ദാസപ്പനും ഭാര്യ കനകമ്മയും മകന്‍ വിമലും വീട്ടിലുണ്ടായിരുന്നു.പൊട്ടിത്തെറി ശബ്ദം കേട്ടയുടനെ ഇവര്‍ പുറത്തേക്കോടുകയായിരുന്നു.തീയാളി സമീപത്ത പുരയിടത്തിലെ മരങ്ങളിലേക്കും പടര്‍ന്നു.ചേര്‍ത്തലയില്‍ നിന്നും അഗ്നിശമനസേനയും എത്തി.അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.