
ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ യുവാവിന്റെ കണ്‍പോളയില്‍ അബദ്ധത്തില്‍ ചൂണ്ടക്കൊളുത്ത് തുളച്ചു കയറി അപകടം. ഉള്ള്യേരി ഉള്ളൂര്‍കടവ് സ്വദേശിയായ അര്‍ജുന്റെ കണ്‍പോളയിലാണ് ചൂണ്ട കുടുങ്ങിയത്. ഇന്നലെ വൈകീട്ട് ഉള്ളൂര്‍ക്കടവ് പാലത്തിന് സമീപത്ത് നിന്ന് മീന്‍ പിടിക്കുമ്പോഴാണ് സംഭവം.
മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ ചൂണ്ട കണ്‍ പോളയില്‍ കുടുങ്ങുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി എം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സേന എത്തി കട്ടര്‍ ഉപയോഗിച്ചാണ് ചൂണ്ടക്കൊളുത്ത് എടുത്തു മാറ്റിയത്. റെസ്‌ക്യൂ ഓഫീസര്‍മാരായ സജിന്‍, രതീഷ് കെ എന്‍, സുകേഷ്, ഷാജു, ഹോം ഗാര്‍ഡ് പ്രതീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.