23 January 2026, Friday

Related news

January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026

സ്കൂള്‍ വാനില്‍നിന്നിറങ്ങി അമ്മയ്ക്കരികിലേയ്ക്ക് വരവെ ഒന്നാംക്ലാസുകാരന്‍ അതേ വാഹനമിടിച്ച് മരിച്ചു, സഹോദരന് പരിക്ക്

Janayugom Webdesk
തിരുവനന്തപുരം
March 14, 2023 2:27 pm

സ്കൂള്‍ വാനില്‍ നിന്നിറങ്ങി, അമ്മയ്ക്കരികിലേക്ക് നടന്നുവരികയായിരുന്ന ഒന്നാംക്ലാസുകാരന്‍ അതേ വാഹനമിടിച്ച് മരിച്ചു. തിരുവനന്തപുരം കുലശേഖരത്താണ് സംഭവം. സ്കൂൾ വാനിൽ നിന്നിറങ്ങി സഹോദരനോടൊപ്പം നടന്നുവരികയായിരുന്ന ഒന്നാം ക്ലാസുകാരൻ സൂര്യനാഥ് (6) ആണ് മരിച്ചത്. സഹോദരന് പരിക്കേറ്റു. കുലശേഖരം പൊന്മന സാമാധി നട മേലെ വീട്ടിൽ സതീഷ് കുമാറിന്റെയും നന്ദിനിയുടെയും മകനാണ് മരിച്ച സൂര്യനാഥ്.

തിങ്കളാഴ്ച വൈകുന്നേരം സ്കൂള്‍ വിട്ടുവരികയായിരുന്ന കുട്ടികളെ കാത്തുനില്‍ക്കുകയായിരുന്നു നന്ദിനി. റോഡരികിൽ നിർത്തിയ സ്കൂൾ വാനിൽ നിന്നിറങ്ങി സൂര്യനാഥും മൂത്ത സഹോദരൻ ശബരീഷും വാനിന്റെ മുന്നിലൂടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ചു. കുട്ടികൾ മുന്നിലൂടെ നടക്കുന്നത് കാണാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. സൂര്യനാഥ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. നാലാം ക്ലാസുകാരനായ മൂത്ത സഹോദരൻ ശബരീഷ് ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛൻ സതീഷ് കുമാർ വിദേശത്താണ് ജോലി നോക്കുന്നത്. സംഭവത്തില്‍ കുലശേഖരം പൊലീസ് കേസെടുത്തിട്ടുണ്ട്. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.