5 December 2025, Friday

Related news

December 5, 2025
December 3, 2025
December 3, 2025
December 3, 2025
December 1, 2025
November 30, 2025
November 30, 2025
November 29, 2025
November 29, 2025
November 28, 2025

പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ പൊലീസ് ജീപ്പിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Janayugom Webdesk
ആലപ്പുഴ
January 1, 2023 11:48 am

ആലപ്പുഴയിൽ പൊലീസ് ജീപ്പ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ആലപ്പുഴ തണ്ണീർമുക്കം റോഡിൽ തലവടിയിൽ പുലർച്ച 3.30 നായിരുന്നു അപകടം. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പിയുടെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ഡ്രൈവർ മാത്രമാണ് ജീപ്പിൽ ഉണ്ടായിരുന്നത് എന്ന് പൊലീസ് പറയുന്നു. 

ബൈക്കിലടിച്ച് നിയന്ത്രണംവിട്ട ജീപ്പ് സമീപത്തെ മതിലും തകർത്താണ് നിന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ ബീച്ചിൽ നടന്ന പുതുവത്സരാഘോഷത്തിൽ പങ്കെടുത്തു മടങ്ങിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.

Eng­lish Sum­ma­ry: While return­ing from the New Year’s Eve cel­e­bra­tion, the police caught the jeep and met with a trag­ic end

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.