റെയിൽവെ ട്രാക്കിൽ വെച്ച് റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് ദമ്പതികൾക്കും മൂന്നു വയസുള്ള മകനും ദാരുണാന്ത്യം
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലുള്ള ഉമൈറിയ ഗ്രാമത്തിലാണ് ഇന്ന് രാവിലെ ദാരുണമായ സംഭവം നടന്നത്. ഉത്തർപ്രദേശിലെ സിതാപൂർ ജില്ലയിലുള്ള ലഹർപൂർ സ്വദേശികളായ മുഹമ്മദ് അഹ്മദ് (26), ഭാര്യ നജ്നീൻ (24), മൂന്ന് വയസുള്ള മകൻ അബ്‌ദുള്ള എന്നിവരാണ് മരിച്ചത്.
ഓയിൽ റെയിൽവെ ക്രോസിങിലെ ട്രാക്കിൽ വെച്ച് റീൽസ് ചിത്രീകരിക്കവെ ട്രാക്കിലൂടെ എത്തിയ പാസഞ്ചർ ട്രെയിൻ ഇവരെ ഇടിക്കുകയായിരുന്നു. രാവിലെ 11 മണിയോടൊണ് അപകടം സംഭവിച്ചത്. ഗ്രാമീണർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥരെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ട ദമ്പതികൾ തങ്ങളുടെ മകനെയും കൂടി ഉൾപ്പെടുത്തി സ്ഥിരമായി വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരുന്നുവെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.