26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024

പിതാവിനൊപ്പം സഞ്ചരിക്കവെ ഓടയിൽ വീണു; എട്ട് വയസുകാരന്റെ മൃതദഹം കണ്ടെത്തി

Janayugom Webdesk
​ഗുവ​ഹത്തി
July 7, 2024 3:28 pm

അസമിലെ ഗുവാഹത്തിയിൽ പിതാവിനൊപ്പമുള്ള സ്കൂട്ടർ യാത്രയ്ക്കിടെ ഓടയിലേക്ക് തെറിച്ച് വീണ് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ഗുവാഹത്തി സ്വദേശി ഹീരാലാലിൻ്റെ മകൻ അഭിനാഷിൻ്റെ മൃതദേഹമാണ് മൂന്നു ദിവസത്തെ തിരച്ചിലിനു ശേഷം മൃതദേഹം കണ്ടെത്താനായത്. 

വ്യാഴാഴ്ച വൈകിട്ട് ഹീരാലാലും മകൻ അഭിനാഷും സ്കൂട്ടറിൽ വീട്ടിലേക്ക് തിരിച്ചുപോകുമ്പോൾ വെള്ളം നിറഞ്ഞൊഴുകുന്ന ഓടയിലേക്ക് അഭിനാഷ് വീണത്. മകനെ രക്ഷിക്കാൻ ഹീരാലാൽ ഓടയിലേക്ക് എടുത്തുചാടിയെങ്കിലും മകൻ താഴ്ന്നു പോയിരുന്നു. ഇരുമ്പ് ദണ്ഡുമായി മകനെ ഓടയിൽ തിരയുന്ന അച്ഛൻ്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാല്‍ തിരച്ചിലിൽ ഹീരാലാലിന് മകന്റെ ഒരു ചെരുപ്പ് മാത്രമാണ് കണ്ടത്താനായത്. പൊലീസും രക്ഷാസേനയെത്തി തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് പകലാണ് അഭിനാഷിൻ്റെ മൃതദേഹം കണ്ടെത്താനായത്. 

Eng­lish Summary:While trav­el­ing with his father, he fell into a ditch; An eight-year-old boy was found dead

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.