
എച്ച്ബി1 വിസകൾ ഐടി കമ്പനികൾ ദുരുപയോഗം ചെയ്തെതായി വൈറ്റ് ഹൗസ്. ഗുണം ലക്ഷ്യമിട്ട പരിഷ്കരണം അമേരിക്കൻ പൗരന്മാർക്കിടയിൽ തൊഴിലില്ലായ്മ കൂടാൻ കാരണമായി വൈറ്റ് ഹൗസ്. വിസ അപേക്ഷകളുടെ മറവിൽ കമ്പനികൾ വൻ തോതിൽ തൊഴിൽ നഷ്ടമുണ്ടാക്കിയെന്നാണ് വിമർശനം. 40,000 അമേരിക്കൻ ടെക്കികളുടെ തൊഴിൽ നഷ്ടമാക്കി വിദേശികളെ നിയമിച്ചെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
കുടിയേറ്റം തടയുന്നതിനും രാജ്യത്തേക്ക് വരുന്ന വിദേശികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അമേരിക്കൻ സർക്കാർ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നടപടികൾ. സെപ്റ്റംബർ അർദ്ധരാത്രി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു. ഇന്ത്യൻ കറൻസിയിൽ ഏകദേശം 88 ലക്ഷം രൂപയാണ് വര്‍ധിപ്പിച്ചത്.പുതിയ ഫീസ് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂ എന്ന് ട്രംപ് ഭരണകൂടം പിന്നീട് വ്യക്തമാക്കി. 71 ശതമാനത്തോളം എച്ച് 1 ബി വീസ ഉടമകൾ ഇന്ത്യക്കാരായതിനാൽ ഇന്ത്യക്കാരെയാണ് പുതിയനയം കൂടുതല്‍ ബാധിക്കുന്നത്. ഐടി മേഖലയിലടക്കം അമേരിക്കയിലേക്ക് പോകാനിരിക്കുന്ന ഇന്ത്യക്കാർക്ക് തീരുമാനം തിരിച്ചടിയാകുകയും ഭീമമായ മുതല്‍ മുടക്കില്‍ വിദേശികളെ കൊണ്ടുവരാന്‍ മടിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.