5 March 2026, Thursday

Related news

March 5, 2026
March 4, 2026
March 2, 2026
February 27, 2026
February 27, 2026
February 21, 2026
February 18, 2026
February 17, 2026
February 16, 2026
February 16, 2026

ഇറാനെതിരെ അമേരിക്കയോടൊപ്പം സ്പെയിനുണ്ടെന്ന് വൈറ്റ് ഹൗസ്; വാദം തള്ളി സ്പെയിൻ

Janayugom Webdesk
മാഡ്രിഡ്
March 5, 2026 8:35 am

ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അമേരിക്കയുമായി സഹകരിക്കാൻ സ്പെയിൻ സമ്മതിച്ചെന്ന വൈറ്റ് ഹൗസിന്റെ വാദം തള്ളി സ്പെയിൻ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക ഉപരോധ ഭീഷണിയെ തുടർന്നാണിതെന്നായിരുന്നു വൈറ്റ് ഹൗസ് പറഞ്ഞത്. എന്നാൽ, ഈ വാദം സ്പെയിൻ തള്ളിക്കളഞ്ഞു. ബുധനാഴ്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റാണ് ഇറാനെതിരായ നീക്കങ്ങളോട് സ്പെയിൻ സഹകരിക്കാൻ സമ്മതിച്ചതായി അറിയിച്ചത്. ‘സ്പെയിനിന്റെ കാര്യത്തിൽ, പ്രസിഡന്റിന്റെ സന്ദേശം അവർക്ക് വ്യക്തമായി കിട്ടിയെന്നാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവർ യുഎസ് സൈന്യവുമായി സഹകരിക്കാൻ സമ്മതിച്ചതായാണ് എനിക്ക് കിട്ടിയ വിവരം’. ലെവിറ്റ് പറഞ്ഞു.
യുഎസ് സൈന്യം സ്പെയിനിലെ സൈനിക ഉദ്യോഗസ്ഥരുമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും യൂറോപ്പിലെ എല്ലാ സഖ്യകക്ഷികളും സഹകരിക്കണമെന്നാണ് ട്രംപിന്റെ ആവശ്യമെന്നും അവർ കൂട്ടിച്ചേർത്തു. ഇറാനിൽ നിന്നുള്ള ഭീഷണി യൂറോപ്യൻ രാജ്യങ്ങൾക്കും ഒരുപോലെയാണെന്നും ലെവിറ്റ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar