11 January 2026, Sunday

Related news

January 2, 2026
December 23, 2025
December 23, 2025
December 20, 2025
December 15, 2025
December 7, 2025
November 24, 2025
November 24, 2025
November 24, 2025
November 15, 2025

പ്രഭാസിന്റെ വധു ആര്? വിവാഹവേദി വെളിപ്പെടുത്തി താരം

Janayugom Webdesk
ചെന്നൈ
June 7, 2023 10:19 pm

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് പ്രഭാസ്. രാജമൗലിയുടെ സംവിധാനത്തില്‍ പിറന്ന ബാഹുബലിക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. ബാഹുബലി-2വിനും ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കുറിക്കാനായി. എന്നാല്‍ പിന്നീട് പുറത്തിറങ്ങിയ പ്രഭാസിന്റെ മൂന്നോളം ചിത്രങ്ങള്‍ക്ക് വലിയ വിജയം നേടാനായില്ല. ഇപ്പോള്‍ ഓം റൗട്ട് സംവിധാനം ചെയ്ത് ടീ സീരിസ് നിര്‍മ്മിക്കുന്ന രാമായണ കഥ പ്രമേയമാകുന്ന ആദിപുരുഷ് എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ശ്രീരാമനെ അവതരിപ്പിക്കുകയാണ് പ്രഭാസ്. ചിത്രം ഈ മാസം 16നാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രീറിലീസ് ഇവന്റ് കഴിഞ്ഞ ദിവസം തിരുപ്പതിയില്‍ വെച്ച് നടന്നിരുന്നു.

43കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതില്‍ ആരാധകര്‍ക്ക് കടുത്ത് നിരാശയുണ്ട്. എന്നാല്‍ ഇപ്പോള്‍ ‘ആദിപുരുഷ്’ ട്രെയിലര്‍ ലോഞ്ചിനിടെ പ്രഭാസ് തന്റെ വിവാഹത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ആരാധകര്‍ക്ക് ചെറിയ സന്തോഷം നല്‍കുന്നത്. തന്റെ വിവാഹം തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ ആയിരിക്കുമെന്നാണ് പ്രഭാസ് പറയുന്നത്. താരത്തിന്റെ പ്രഖ്യാപനം ആരാധകര്‍ ആര്‍പ്പ് വിളിച്ചാണ് ഏറ്റെടുത്തത്. എന്നാല്‍ ആരെയാണ് വിവാഹം ചെയ്യുന്നത് എന്ന കാര്യം താരം ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

ആദിപുരുഷ് ചിത്രത്തിലെ നായിക കൃതി സനോണുമായി പ്രഭാസ് ഡേറ്റിങ്ങിലാണെന്ന് വാര്‍ത്തകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. അതേസമയം പ്രീറിലീസ് ഇവന്റില്‍ കൃതിയുടെ സാന്നിധ്യത്തിലാണ് താരം വിവാഹക്കാര്യം അറിയിച്ചത്.ആദിപുരുഷിന്റെ പ്രഖ്യാപനം മുതല്‍ കൃതിയും പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒരു ഷോയില്‍ ബോളിവുഡ് നടന്‍ വരുണ്‍ ധവാനും കൃതിയെ കളിയാക്കിക്കൊണ്ട് ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ഇത് സത്യമല്ലെന്നായിരുന്നു കൃതി സനോണിന്റെ പ്രതികരണം.

Eng­lish Summary:Who is Prab­has’ bride? The actor revealed the wed­ding venue

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.