4 March 2026, Wednesday

Related news

March 3, 2026
March 2, 2026
February 28, 2026
February 27, 2026
February 26, 2026
February 25, 2026
February 24, 2026
February 21, 2026
February 21, 2026
February 18, 2026

തിരുവനന്തപുരത്ത് ആരാകും മേയർ?; വി വി രാജേഷിനെ വെട്ടാൻ രാജീവ് ചന്ദ്രശേഖർ വിഭാഗം നീക്കം ശക്തമാക്കി

Janayugom Webdesk
തിരുവനന്തപുരം 
December 24, 2025 9:41 am

തിരുവനന്തപുരത്ത് ആര് മേയർ ആകും എന്നതിൽ തർക്കം തുടരുന്നു. നിലവിൽ കൗൺസിലറായ വി വി രാജേഷിന്റെ പേരാണ് കെ സുരേന്ദ്രൻ വിഭാഗം മുന്നോട്ട് വെക്കുന്നത്. എന്നാൽ രാജേഷിനെ വെട്ടാൻ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വിഭാഗം നീക്കം ശക്തമാക്കി. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെ മറ്റൊരാളെ മേയർ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഔദ്യോഗിക പക്ഷത്തിന്റെ നീക്കം. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. 

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പേരിനാണ് മുൻഗണന. കേരളത്തില്‍നിന്നുള്ള ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായിരുന്ന ശ്രീലേഖയ്ക്ക് പൊലീസ് സേനയിലെ ഭരണപരമായ പരിചയം മുതല്‍ക്കൂട്ടാവുമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തൽ. സംസ്ഥാന ദക്ഷിണ മേഖലാ ജനറൽ സെക്രട്ടറി കരമന അജിത്തിന്റെയും വി ജി ഗിരികുമാറിന്റെയും പേരുകളും ചർച്ചയിലുണ്ട്. മേയറും ഡെപ്യൂട്ടി മേയറും വനിതകളാകുന്നതിൽ ഭൂരിഭാഗത്തിനും എതിർപ്പുണ്ട്. ഡെപ്യൂട്ടി മേയറിൽ ജി എസ് മഞ്ജുവും സിമി ജ്യോതിഷുമാണ് പരിഗണനയിലുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.