ഇരുപത്തി രണ്ടാമത് ലോകകപ്പിന്റെ ക്വാളിഫയിങ് മത്സരങ്ങള്‍ അവസാനതലത്തിലേക്ക് നീങ്ങുകയാണ്. പ്രഗത്ഭരായ ഇറ്റലിക്കും പോർച്ചുഗലിനും പ്ലേ ഓഫിൽ ജയിച്ചാലെ ഖത്തറിലെത്താൻ പറ്റുകയുള്ളു. ഇറ്റലി നോർത്ത് മാസിഡോണിയയോടും പോർച്ചുഗൽ തുർക്കിയോടും മത്സരിച്ചു ജയിച്ചാൽ ഇറ്റലിയും പോർച്ചുഗലും നേരിട്ട് ഏറ്റുമുട്ടണം. അതിൽ ജയിക്കുന്നവർക്കാണ് ഖത്തറിൽ കളിക്കാനുള്ള ഇടം കിട്ടുക. ഫിഫാ കപ്പിൽ ഇതുവരെ സ്ഥിരമായി കളിച്ച പാരമ്പര്യത്തിന്റെ അവകാശികളാണ് പോർച്ചുഗൽ.
കപ്പ് നേടിയിട്ടില്ലെങ്കിലും സാന്നിധ്യംകൊണ്ട് അവർ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഇറ്റലി ഫിഫാ കപ്പിൽ വിജയകിരീടം ചൂടിയവരാണെങ്കിലും ലോകകപ്പ് ക്വാളിഫയിങ് റൗണ്ടിൽ തോറ്റവരുമാണ്. രണ്ടു രാജ്യങ്ങളും കളിക്കാരെ പ്രഖ്യാപിച്ചപ്പോൾ ശക്തരുടെ നിര ഇരുഭാഗത്തും കാണാം. എന്നാൽ ഇറ്റലിയുടെ ടീമിൽ പ്രഗത്ഭനായ മാരിയോ ടെല്ലിയെ പുറത്തു നിർത്തി പകരം ജോവോ പെഡ്രോയെയാണ് ഉൾപ്പെടുത്തിയത്. ഇത്തവണത്തെ താരനിര ശക്തമെന്നാണ് കോച്ചിന്റെ വിശ്വാസം. ക്രിസ്റ്റ്യാനോ ഉൾപ്പെട്ടതാണ് പോർച്ചുഗൽ നിര. പക്ഷേ ഗ്രൂപ്പിൽ കളിക്കാതെ പ്ലേ ഓഫിൽ ഭാഗ്യപരീക്ഷണത്തിന് പോയത് വലിയ വിനയായി മാറുകയാണ്, രണ്ടു ടീമിനും. ആരാകും പുറത്താകുകയെന്ന് കണ്ടറിയാം.
English summary; Who will play in the World Cup; Italy or Portugal
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.