23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 9, 2024
August 21, 2024
August 20, 2024
September 4, 2023
September 2, 2023
August 31, 2023
August 24, 2023
August 28, 2022
August 23, 2022

ഓണക്കിറ്റിനോട് ഭയമെന്തിന്: മുഖ്യമന്ത്രി

Janayugom Webdesk
പുതുപ്പള്ളി
August 31, 2023 7:56 pm

പാവപ്പെട്ടവർക്ക്‌ ഓണക്കിറ്റ്‌ നൽകുന്നതിനെ ചിലർ ഭയക്കുന്നതെന്തിനാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കൂരോപ്പടയിലും മീനടത്തും മണർകാട്ടും ചേർന്ന എൽഡിഎഫ്‌ പൊതുയോഗങ്ങൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വറുതിയുടെ ഓണം ആക്ഷേപിച്ചവർക്ക്‌ മറുപടിയായി സമൃദ്ധിയുടെ ഓണമാണ്‌ സർക്കാർ സമ്മാനിച്ചത്‌. ആറുലക്ഷത്തിലധികം പേർക്ക്‌ കിറ്റ്‌ നൽകി. മുൻവർഷങ്ങളിലും നൽകിയിട്ടുണ്ട്‌. ഇവിടെ , പുതുപ്പള്ളിയിൽ പ്രത്യേകിച്ചെന്തൊ തടസം കൊണ്ടുവരാനും ചിലർ നോക്കി. ഇവിടുത്തെ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി അക്കാര്യത്തിൽ ഫലപ്രദമായി ഇടപെട്ടു. വിലക്ക്‌ മാറ്റി ഉത്തവ്‌ വന്നു. ആ ഉത്തരവിൽ പറയുന്നു, കിറ്റിൽ ആരുടെയും ചിത്രം പാടില്ലെന്ന്‌ . ഇവിടെ അങ്ങനെ ചെയ്യാറുണ്ടോ. അതൊക്കെ കണ്ട്‌ ശീലിച്ച ചിലരാണ്‌ ഇങ്ങനെയൊക്കെ പറയുന്നത്‌. പുതുപ്പള്ളിയിൽ കിറ്റിനെ ഭയക്കുന്നവർ എന്തെല്ലാം കളിച്ചെന്ന്‌ കാലം തെളിയിക്കട്ടെ.

തൊഴിലുറപ്പ്‌ തൊഴിലാളികൾക്കായി 46 കോടി ചെലവഴിച്ചു. 4.5 ലക്ഷം പേർക്ക്‌ ഈ സഹായം കിട്ടി. പരമ്പരാഗത തൊഴിലാളികൾക്ക്‌ 25 കോടിയും നൽകി. പൊതുവിപണിയിൽ 400 കോടിയാണ്‌ ചെലവഴിച്ചത്‌. സപ്ലൈകൊ 1600 ഉും കൺസൂമർഫെഡ്‌ 1500 ഉും കൺസ്യൂമർഫെഡ്‌ 1500 ഉും കൃഷിവകുപ്പ്‌ 2000 ഉും ഓണച്ചന്തകളും തുടങ്ങി. ഓണ ഇടപെടൽ 32 ലക്ഷം റേഷൻ കാർഡ്‌ ഉടമകളിലേക്ക്‌ എത്തി. 2681 മെട്രിക്‌ ടൺ പച്ചക്കറിയും പഴങ്ങളും കുറഞ്ഞ വിലയ്ക്ക്‌ കൃഷി വകുപ്പ്‌ വിതരണം ചെയ്‌തു. 2.5 ലക്ഷം സാധാരണക്കാർക്കും 26,000 കർഷകർക്കും നേട്ടം. 106 കോടി രൂപയുടെ സാധനങ്ങൾ ജനങ്ങളിലേക്കെത്തി. 1900 കോടി സാമൂഹ്യസുരക്ഷാ പെൻഷനായി നൽകി. 60 ലക്ഷം ജനങ്ങളിലേക്ക്‌ ഈ സഹായങ്ങൾ എത്തി. വികസനവും സാമൂഹിക ക്ഷേമവും മുൻ നിർത്തിയാണ്‌ ഈ സർക്കർ മുന്നോട്ടുപോകുന്നത്‌, പിണറായി പറഞ്ഞു.

Eng­lish Sum­ma­ry: Why fear Onakit: Chief Minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.