രാജ്യത്തെ കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍ കേന്ദ്ര കൃഷി മന്ത്രിക്കെതിരെ ചോദ്യങ്ങള്‍ തൊടുത്തു. രാജ്യത്തിന്റെ ഉന്നതി ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലും എന്ത്കൊണ്ട് കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. നയരൂപീകരണം ശരിയായ പാതയിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”കാര്‍ഷിക മന്ത്രി,എല്ലാ നിമിഷവും താങ്കള്‍ക്ക് പ്രധാനമാണ്. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം എന്താണെന്ന് ദയവായി എന്നോട് പറയണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. എന്ത്കൊണ്ടാണ് അവ പാലിക്കാത്തത്? വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ എന്താണ് ചെയ്യേണ്ടത്? കാലചക്രം തിരിയുകയാണന്നും നമ്മള്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഓണ്‍ കോട്ടണ്‍ ടെക്നോളജിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ഈ മാറ്റം ഞാന്‍ ആദ്യമായി കാണുകയാണ്. വികസിത ഇന്ത്യ നമ്മുടെ സ്വപ്നമല്ല മറിച്ച് ലക്ഷ്യമാണെന്ന് ഞാന്‍ ആദ്യമായി തിരിച്ചറിയുകയാണ്. കര്‍ഷകര്‍ നിസ്സഹായരാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകസമരം കൊടുംപിരി കൊള്ളുന്ന സമയത്താണ് ഉപരാഷ്ട്രപതിയുടെ ഈ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.