പന്തളത്ത് കാട്ടുപന്നി അക്രമത്തിൽ വ്യാപക നാശം. വിവിധ പ്രദേശങ്ങളിലെ കാർഷിക വിളകളാണ് കാട്ടുപന്നികൾ ദിനംപ്രതി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ കൃഷി നശീകരണത്തിലൂടെ കർഷകർക്കുണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ്. ഇക്കുറി കടയ്ക്കാട് കൃഷി ഫാമിലും കാർഷിക ഉത്പന്നങ്ങൾ ഒന്നും തന്നെ പുതിയതായി നട്ട് വളർത്തിയിട്ടില്ല. പന്നി ശല്യം കാരണമാണ് പുതിയ കാർഷിക ഉത്പന്നങ്ങൾ നടത്താതെന്ന് കർഷകർ പറഞ്ഞു. കുരമ്പാല ഭാഗത്ത് കഴിഞ്ഞ ദിവസം പുലർച്ചെ തന്നെ കർഷകരുടെ ചെവികളിലെത്തുന്നത് ഇവരുടെ കൃഷികൾ കാട്ടുപന്നികൾ നശിപ്പിച്ചു എന്നതാണ്.
പന്തളം തെക്കേക്കര പഞ്ചായത്തിലെ അഞ്ചേക്കറോളം സ്ഥലത്തെ കൃഷിവിളകളാണ് കാട്ടുപന്നികളുടെ നശീകരണത്തിന് ഇരയായത്. പാട്ടത്തിന് കൃഷിയെടുത്തവരുടെയും കടംമേടിച്ച് കൃഷി നടത്തിയവരുടെയും കാർഷിക വിളകളാണ് പൂർണമായും നഷ്ടത്തിലായത്. ഓണം പ്രമാണിച്ച് വിളവെടുക്കേണ്ട ചേമ്പ്, ചേന, പച്ചക്കറികൃഷികൾ, വാഴകൃഷി എന്നിവയും നശീകരണത്തിൽ ഉൾപ്പെടുന്നു. 20 ദിവസം കൂടി കഴിഞ്ഞാൽ വിളവെടുക്കേണ്ട കാർഷിക വിളകളാണ് കൂടുതലും നശിപ്പിച്ചത്. പ്രതീക്ഷയോടെ ഓണക്കൃഷി ചെയ്ത കർഷകർ ഇതോടെ ദുരിതത്തിലായിരിക്കുകയാണ്. യാതൊരുവിധ നഷ്ടപരിഹാരവും ലഭിച്ചിട്ടുമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.