31 December 2025, Wednesday

Related news

December 29, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

പ്രധാനമന്ത്രിയുടെ ദക്ഷിണേന്ത്യന്‍ പര്യടനത്തില്‍ വ്യാപക പ്രതിഷേധം

Janayugom Webdesk
ചെന്നൈ
April 8, 2023 10:47 pm

ദക്ഷിണേന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ആരംഭിച്ച ദ്വിദിന സന്ദര്‍ശനത്തില്‍ തമിഴ്‌നാട്ടിലും തെലങ്കാനയിലും വന്‍ പ്രതിഷേധം. തെലങ്കാന, തമിഴ്‍നാട്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് പര്യടനം. തെലങ്കാനയില്‍ സംസ്ഥാന വ്യാപകമായി സിപിഐ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന രൂപീകരണ വേളയില്‍ നല്കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ, മോഡി ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

ഹൈദരാബാദിലെ ഹിമായത്ത് നഗറില്‍ നടന്ന പ്രതിഷേധം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ചഢ വെങ്കിട്ടറെഡ്ഡി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇ ടി നരസിംഹ, വി എസ് ബോസ്, ജില്ലാ സെക്രട്ടറി ഛായാ ദേവി തുടങ്ങിയവര്‍ സംസാരിച്ചു. ഷംഷാബാദിലെ പ്രതിഷേധം സംസ്ഥാന സെക്രട്ടറി കുംനംനേനി സദാശിവറാവു ഉദ്ഘാടനം ചെയ്തു. എല്ലാ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നിലുമാണ് പ്രതിഷേധം നടത്തിയത്.
ചെന്നൈ വിമാനത്താവളത്തിന്റെ നവീകരിച്ച ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മോഡിക്കെതിരെ ‘മോഡി ഗോ ബാക്ക്’ എന്നെഴുതിയ പോസ്റ്ററുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് കോണ്‍ഗ്രസിന്റെയും ദ്രാവിഡ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. മോഡിയെ തമിഴ്‌നാട്ടില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ദ്രാവിഡ സംഘടനകള്‍ക്ക്. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയതിനെതിരെയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ട്വിറ്ററില്‍ ‘മോഡി ഗോ ബാക്ക്’ എന്ന ഹാഷ് ടാഗിലൂടെയും പ്രതിഷേധമുയരുന്നുണ്ട്. അതേസമയം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടുന്നതിനാല്‍ ഡിഎംകെ പ്രത്യക്ഷ സമരത്തിനിറങ്ങിയിട്ടില്ല.

തെലങ്കാനയില്‍ സെക്കന്തരാബാദ്-തിരുപ്പതി വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ചടങ്ങില്‍നിന്ന് വിട്ടുനിന്നു. പരിപാടിയുടെ വേദിക്ക് സമീപം മോഡി വിരുദ്ധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി തെലങ്കാനയില്‍ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലാക്കി.

Eng­lish Sum­ma­ry: Wide­spread protests dur­ing Prime Min­is­ter’s South Indi­an tour

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 31, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.