5 March 2026, Thursday

Related news

March 4, 2026
March 4, 2026
March 4, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026
February 26, 2026
February 25, 2026
February 25, 2026

കോഴിക്കോട് കോൺഗ്രസ് ഹർത്താലിൽ വ്യാപക അക്രമം ; നഗരത്തിൽ സംഘർഷാവസ്ഥ

Janayugom Webdesk
കോഴിക്കോട്
November 17, 2024 1:02 pm

കോഴിക്കോട് കോൺഗ്രസ് ഹർത്താലിൽ വ്യാപക അക്രമം. ഹർത്താൽ അനുകൂലികൾ സ്വകാര്യ ബസുകൾ തടഞ്ഞു. കടകൾ നിർബന്ധിച്ച് അടപ്പിച്ചു. ബസ് ജീവനക്കാരും കടയുടമകളും സമരാനുകൂലികളും തമ്മിൽ വാക്കേറ്റമുണ്ടായി. പുതിയ ബസ്റ്റാൻഡിലെത്തിയാണ് കോൺഗ്രസ് പ്രവർത്തകർ ബസുകൾ തടയുന്നത്. ദീർഘദൂര ബസുകൾ സർവ്വീസുകൾ നടത്തുന്നുണ്ട്. നഗരത്തിൽ പലയിടത്തും സമരാനുകൂലികൾ നിർബന്ധിച്ച് കടകൾ അടപ്പിച്ചതോടെ കടയുടമകൾ എതിർത്തു.

 

മാവൂർ റോഡിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ചിനിടെ പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. മാവൂർ റോഡിൽ സംഘർഷാവസ്ഥയുണ്ടായി. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരെഞ്ഞടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് പ്രതിഷേധം. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. പാൽ, പത്രം, ആംബുലൻസ്, ആശുപത്രി, വിവാഹ സംഘം, മറ്റ് അവശ്യ സർവിസ് എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. വ്യാപാരികൾ അടക്കം ജനങ്ങൾ ഹർത്താലുമായി സഹകരിക്കണമെന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹർത്താലുമായി സഹകരിക്കില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.