22 January 2026, Thursday

മരണത്തിലും പിരിയാതെ; ഭര്‍ത്താവിന്റെ ഖബറടക്ക ചടങ്ങുകള്‍ക്കിടെ ഭാര്യയും മ രിച്ചു

Janayugom Webdesk
കണിയാപുരം
February 6, 2023 9:04 am

ഭർത്താവ് മരിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും മരിച്ചു. ചികിത്സയിലായിരുന്ന പെരുമാതുറ വെളിവിളാകം വീട്ടിൽ അബ്ദുൽ ഖരീം (70) ശനിയാഴ്ച വൈകിട്ട് 6.30 ഓടെ മരിച്ചു. 

ഇന്നലെ രാവിലെ പെരുമാതുറ വലിയ പള്ളിയിൽ ഖബറടക്കാനുള്ള തയ്യാറെടുപ്പു നടത്തുമ്പോൾ രാവിലെ 5.30ഓടെ ഭാര്യ നസീമ (62)യ്ക്ക് ശാരീരികാസ്വാഥ്യം അനുഭവപ്പെട്ടു. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 9.30 മണിയോടെ ഇരുവരെയും പെരുമാതുറ വലിയ പള്ളിയിൽ അടുത്തടുത്തായി തയാറാക്കിയ ഖബറുകളിൽ അടക്കം ചെയ്തു. മക്കൾ: നബീൽ, നാജിദ. മരുമക്കൾ: നദ അമീൻ, ഫിറോസ് ഖാൻ.

Eng­lish Sum­ma­ry: wife also died dur­ing the funer­al rites of her husband

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.