7 March 2026, Saturday

Related news

March 6, 2026
March 6, 2026
March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 1, 2026
February 27, 2026
February 26, 2026
February 26, 2026

എറണാകുളത്ത് ഭാര്യയെ കൊന്ന് കുഴിച്ചുമൂടി; ഭര്‍ത്താവ് പിടിയില്‍

Janayugom Webdesk
കൊച്ചി
January 12, 2023 6:18 pm

എറണാകുളത്ത് ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍. ഒന്നര വര്‍ഷം മുന്‍പ് ഭാര്യ രമ്യയെ ഞാറയ്ക്കല്‍ സ്വദേശി സജീവനാണ് കൊലപ്പെടുത്തിയത്. ഭാര്യയെ കാണാനില്ലെന്ന് സജീവന്‍ തന്നെയാണ് പാരതി നല്‍കിയതും. എന്നാല്‍ പരാതിയില്‍ തുടര്‍ നടപടികളെന്തായി എന്നതടക്കം അന്വേഷിക്കുന്നതില്‍ ഇയാള്‍ താല്പര്യം കാട്ടിയിരുന്നില്ല. ഇയാളെ പൊലീസ് ചോദ്യം ചെയ്തതിനെ തുര്‍ന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

ചോദ്യം ചെയ്യലിനിടെ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയത്.  തുടര്‍ന്ന് ഇയാള്‍ ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയെന്ന് പൊലീസിന് മൊഴി നല്‍കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മൃതദേഹം കുഴിച്ചിട്ടെന്ന് മൊഴി നല്‍കിയ വീട്ടുമുറ്റത്ത് പൊലീസ് പരിശോധന നടത്തുകയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

Eng­lish Summary:Wife killed and buried in Ernaku­lam; Hus­band arrested
You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.