
വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ യുവാവിനെ മൂന്ന് വർഷത്തിന് ശേഷം പൊലീസ് പിടികൂടി. മഹാരാഷ്ട്ര താനെ ജില്ലയിലാണ് സംഭവം. പ്രതിയെ സഹായിച്ച ഇയാളുടെ മൂന്ന് കൂട്ടുകാരും അറസ്റ്റിലായിട്ടുണ്ട്. 2022 ജൂലൈയിലാണ് അപകട മരണമെന്ന് കരുതിയ കൊലപാതകം നടന്നത്. നീരജ രൂപേഷ് അംബേദ്കർ ജൂലൈ പത്തിന് പാമ്പ് കടിയേറ്റ് മരണപ്പെട്ടത്.
എന്നാൽ ബന്ധുക്കളുടെയും ദൃക്‌സാക്ഷി മൊഴികളിലെയും വൈരുധ്യം പൊലീസിൽ സംശയം ഉണര്‍ത്തിയത്. വർഷങ്ങൾക്ക് ശേഷവും അന്വേഷണം തുടർന്ന ബദ്‌ലാപൂർ പൊലീസ് ഒടുവിലാണ് പ്രതികളിലേക്ക് എത്തിയത്.
ഭാര്യയും ഭർത്താവും സ്ഥിരം വഴക്കിടാറുണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. ഭാര്യയോടുള്ള ദേഷ്യത്തെ കൊലപാതകത്തിൽ കലാശിച്ചത്. ഇതിനായി ഭർത്താവ് രൂപേഷ് സൃഹൃത്തുക്കളായ റിതികേഷ് രമേഷ് ചല്‍കെ, കുനാല്‍ വിശ്വനാഥ് ചൗധരി എന്നിവർക്കൊപ്പം എങ്ങനെ വധിക്കണം എന്ന് പ്ലാൻ ചെയ്തു. തുടർന്ന്, ഇവർ പാമ്പിനെ കൊണ്ട് കടിപ്പിക്കാൻ തീരുമാനിക്കുകയും പാമ്പുപിടുത്തക്കാരനായ ചേതൻ വിജയിൽ നിന്നും പാമ്പിനെ കൊണ്ട് വന്ന് കൃത്യം നടത്തുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.