22 January 2026, Thursday

സൗന്ദര്യ മത്സരത്തില്‍ ഭാര്യക്ക് രണ്ടാംസ്ഥാനം ; കിരീടം വേദിയിലേക്ക് വലിച്ചെറിഞ്ഞ് ഭര്‍ത്താവ്

Janayugom Webdesk
ന്യൂഡല്‍ഹി
May 31, 2023 4:44 pm

സാമൂഹ്യ മാധ്യമങ്ങളില്‍ രസകരവും, വ്യത്യസ്തവുമായി പല വീഡിയോകളും പ്രത്യക്ഷപ്പെടാറുണ്ട്. ഇതില്‍ പലതും ചിരിപ്പിക്കാറുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഈ വീഡിയോ ബ്രസീലില്‍ നടന്ന ഒരു എല്‍ജിബിടിക്യു+ സൗന്ദര്യമത്സരത്തില്‍ നിന്നുള്ളതാണ്. 

സൗന്ദര്യമത്സരത്തില്‍ മത്സരാര്‍ത്ഥികളിലൊരാള്‍ രണ്ടാംസ്ഥാനത്ത്എത്തിയതിനു പിന്നാലെ ദേഷ്യം നിയന്ത്രിക്കാനാകാതെ അവരുടെ ഭര്‍ത്താവ് കിരീടം വേദിയിലേക്ക് വലിച്ചെറിഞ്ഞു പൊട്ടിക്കുന്നതാണ് വീഡിയോയിലുള്ളത്. വിജയികളുടെ പ്രഖ്യാപനത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഫൈനലില്‍ ആരു കിരീടം നേടുമെന്നറിയാതെ നില്‍ക്കുന്ന രണ്ട് മത്സാര്‍ത്ഥികള്‍.

കാത്തിരിപ്പിനൊടുവില്‍ കിരീടജേതാവായ മത്സാരാര്‍ത്ഥിയുടെ പേര് പ്രഖ്യാപിച്ചു. തുടര്‍ന്ന് അവരുടെ തലയില്‍ കിരീടം വെയ്ക്കുന്നതിനു തൊട്ടുമുമ്പ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ടാം സ്ഥാനത്തെത്തിയ മത്സരാർത്ഥിയുടെ ഭർത്താവ് ബഹളവുമായി വേദിയിലെത്തി. ഭാര്യക്ക് ഒന്നാം സ്ഥാനം കിട്ടാത്തതിൽ ദേഷ്യം വന്നു. വിജയിയുടെ തലയിൽ അണിയേണ്ടിയിരുന്ന കിരീടം ബലം പ്രയോഗിച്ച് പിടിച്ച് തറയിലേക്ക് എറിഞ്ഞു.

ചടങ്ങിൽ നിന്ന് ഭാര്യയെ കൈപിടിച്ച് വലിച്ചിടാൻ ശ്രമിച്ചു. ഇതെല്ലാം കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ് വീഡിയോയിൽ. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എത്തി ഇയാളെ വേദിയിൽ നിന്ന് മാറ്റുകയാണുണ്ടായത്. 

Eng­lish Summary:
Wife wins sec­ond place in beau­ty pageant; The hus­band threw the crown to the stage

You may also like this video :

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.