വയനാട്ടിലെ കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങിയതായി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി ഇറങ്ങിയ കടുവ വളർത്തുമൃഗമായ പശുവിനെ കൊന്നതായി കണ്ടെത്തി. പുതിയിടം വടക്കുമ്പാടത്ത് ജോണിന്റെ പശുവിനെയാണ് കൊന്നത്. സമീപ പ്രദേശത്ത് നിന്ന് ഒരു ആടിനെ കാണാതായെന്നും പ്രദേശവാസികള്‍ പറഞ്ഞു.ഇതോടെ കടുവ കൊന്ന വളർത്തു മൃഗങ്ങളുടെ എണ്ണം പതിനാറായി ആയി.
കാട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ജനവാസ മേഖലയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. അതേസമയം, കടുവയെ പിടികൂടുന്നതിനായുള്ള തീവ്രശ്രമം നടന്നുവരികയാണ്. ചൊവ്വാഴ്ച മുതൽ രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയാണ് കടുവയ്ക്ക് വേണ്ടി തെരച്ചിൽ നടത്തുന്നത്. പകൽവെളിച്ചത്തിൽ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂടി ശുശ്രൂഷിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
english summary; tiger again come in wayanad
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.