26 June 2024, Wednesday
KSFE Galaxy Chits

Related news

April 19, 2024
March 19, 2024
March 6, 2024
November 21, 2023
October 19, 2023
October 13, 2023
October 10, 2023
August 3, 2023
February 14, 2023
August 28, 2022

തിരുവനന്തപുരത്ത് കാട്ടുപന്നിയുടെ ആക്രമണം; ബൈക്കില്‍ നിന്ന് വീണ് ദമ്പതികള്‍ക്ക് പരിക്ക്

Janayugom Webdesk
തിരുവനന്തപുരം
October 13, 2023 7:46 pm

അമ്പൂരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. സാബു ജോസഫ്, ലിജി മോള്‍ എന്നിവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് കാട്ടുപന്നി കുത്തി മറിച്ചിടുകയായിരുന്നു.

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ദമ്പതികള്‍ക്ക് നേരെയാണ് കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണം. കുതിച്ചെത്തിയ കാട്ടുപന്നി ബൈക്ക് കുത്തി മറിച്ചിടുകയും. ബൈക്കില്‍ നിന്ന് വീണാണ് ഇരുവര്‍ക്കും പരിക്കേറ്റതും. സാബു ജോസഫിന്റെ തോളെല്ല് അടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടലുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

Eng­lish Summary:Wild boar attack in Thiru­vanan­tha­pu­ram; Cou­ple injured after falling from bike

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.