4 March 2026, Wednesday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

കേരളത്തിൽ മൂന്നിടങ്ങളിൽ കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരിക്ക്

Janayugom Webdesk
തിരുവനന്തപുരം
June 9, 2025 9:03 am

സംസ്ഥാനത്ത് മൂന്നിടങ്ങളിൽ ഇന്ന് രാവിലെ കാട്ടാന ആക്രമണം. പാലക്കാട് ജില്ലയിലെ അട്ടപ്പാടി, പത്തനംതിട്ടയിലെ കോന്നി, മലപ്പുറം ജില്ലയിലെ നാടുകാണി ചുരം എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ആനയുടെ ആക്രമണത്തിൽ അട്ടപ്പാടിയിലും കോമ്മിയിലുമായി രണ്ട് പേർക്ക് പരിക്കേറ്റു. മലപ്പുറത്ത് യുവാവിന് പരിക്ക് ഉണ്ടായില്ലെങ്കിലും ഇദ്ദേഹത്തിൻറെ വാഹനം ആന തകർത്തു.

അട്ടപ്പാടി തെക്കേ  കടമ്പാറ സ്വദേശി സെന്തിൽ (35), കോന്നി കലഞ്ഞൂർ സ്വദേശി വിദ്യാധരൻ പിള്ള എന്നിവർക്കാണ് പരിക്കേറ്റത്. കാട്ടാന ആക്രമണത്തിൽ വാരിയെല്ലിന് പരിക്കേറ്റ സെന്തിലിനെ നെന്തിൽ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാധരൻ പിള്ളയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.