ആതിരപ്പള്ളിയില്‍ കാട്ടാനയാക്രമണത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വനം മന്ത്രി എ കെ ശശീന്ദ്രന്‍. വനം വകുപ്പ് മേധാവിയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഇന്നലെ രാത്രിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ വാഴച്ചാൽ സ്വദേശികൾ കൊല്ലപ്പെട്ടത്. അംബിക, സതീഷ് എന്നിവരാണ് മരിച്ചത്.
അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു സമീപം വഞ്ചിക്കടവിലായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വനവിഭവങ്ങൾ ശേഖരിക്കാനായി പ്രദേശത്ത് താമസിക്കുകയായിരുന്നു ഇവരെന്നാണ് വിവരം. രാത്രിയിൽ നാലു പേരാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. തുടർന്ന് ഇവർ പലഭാഗത്തേക്കായി ഓടുകയായിരുന്നു. രണ്ടുപേർ പുഴ മുറിച്ചുകടന്ന് രക്ഷപെട്ടു. മറ്റുള്ളവർക്കായി ഇന്ന് രാവിലെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷപെടാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റാവാം മരണം സംഭവിച്ചതെന്നാണ് കരുതുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.