മാന്തവാടിയിൽ ഒരാളെ ചവിട്ടിക്കൊന്ന ‘ബേലൂർ മഖ്ന’ എന്ന മോഴയാനയെ ഇന്ന് മയക്കുവെടി വയ്ക്കും. ഓപ്പറേഷൻ ബേലൂർമഗ്നദൗത്യം ഉടൻ ആരംഭിക്കും. ആന നിലവിൽ ചാലിഗദ്ധ ഭാഗത്തുണ്ട്. ആനയെ ആർ ആർ ടി അകലമിട്ടു നിരീക്ഷിക്കുകയാണ്. കുന്നിൽ മുകളിൽ ഉള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാൻ ആകും ദൗത്യ സംഘം ശ്രമിക്കുക.
അജീഷിനെ ആക്രമിച്ചശേഷം ആന അടുത്തുള്ള കുന്നിലേക്ക് കയറി പോവുകയായിരുന്നു. ഇവിടെനിന്ന് വനപാലകർ 11.30ഓടെ പടക്കം പൊട്ടിച്ച് കുറുവ വഴികാട്ടിലേക്ക് കയറ്റിയെങ്കിലും വൈകിട്ടോടെ തിരികെ ചാലിഗദ്ദയിൽതന്നെയെത്തി. രാത്രി വൈകിയും ഈ ഭാഗത്തുണ്ട്. മയക്കുവെടിക്കുള്ള ഒരുക്കം ശനി ഉച്ചയോടെ ആരംഭിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ഇറങ്ങിയ ഉടൻ വനപാലകർ നടപടി ആരംഭിച്ചു. മയക്കുവെടി വിദഗ്‌ധരും രണ്ട് കുങ്കിയാനകളും സ്ഥലത്തുണ്ട്. മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങ ആന പരിശീലന കേന്ദ്രത്തിൽ എത്തിക്കാനാണ് തീരുമാനം.
അതേസമയം പടമലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ പനച്ചിയിൽ അജീഷിന്റെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ രാത്രി എട്ടരയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷം 10 മണിയോടെ ആണ് മൃതശരീരം വീട്ടിൽ എത്തിച്ചത്.
English Summary: wild elephant attack updates
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.