കണ്ണൂരില്‍ നടുറോഡിൽ കാട്ടാന പ്രസവിച്ചു. കണ്ണൂർ ആറളം ഫാമിന് സമീപം കീഴ്പ്പള്ളി- പാലപ്പുഴ റൂട്ടിൽ നഴ്‌സറിയ്ക്ക് സമീപത്താണ് ആന പ്രസവിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കൂട്ടത്തിലുള്ള മറ്റ് ആനകൾ പ്രസവിച്ച ആനയ്ക്ക് സുരക്ഷയൊരുക്കി തമ്പടിച്ചതോടെ റോഡ് അടച്ചു.
പ്രസവത്തിനുശേഷം ആനയും കുഞ്ഞും മണിക്കൂറുകളോളം റോഡിൽ കഴിഞ്ഞിരുന്നു. പുലർച്ചെയാണ് കുഞ്ഞുമായി ആറളം ഫാമിനോട് ചേർന്ന കാട്ടിലേയ്ക്ക് മാറിയത്. ഇതിനിടെ കുറേയധികം കാട്ടാനകൾ എത്തി സംരക്ഷണമൊരുക്കുകയായിരുന്നു. പ്രസവിച്ച കാട്ടാനയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് വനംവകുപ്പ് അറിയിച്ചു. ഇവരെ നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വനംവകുപ്പിന്റെ ആർ ടി സംഘവും രംഗത്തുണ്ട്.
അതേസമയം, കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേയ്ക്ക് കാടുകടത്തപ്പെട്ട അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.
english summary;wild elephant gave birth in the middle of the road in Kannur; Protecting elephants
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.