തൃശൂര്‍ വടക്കാഞ്ചേരിയില്‍ കാട്ടാനയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ സ്ഥലമുടമയെ തേടി വനം ഉദ്യോഗസ്ഥര്‍ ഗോവയില്‍. റോയ് ഗോവയിലേക്ക് കടന്നതായി വനം വകുപ്പിന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. അതേസമയം ആനയുടെ കൊമ്പെടുത്ത സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായി മൊഴി.
ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്റ്റിലായ അഖിൽ മോഹന്റേതാണ് മൊഴി. ആനയുടെ ജഡാവിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധന ഇന്ന് നടത്തും. അഖിൽ മോഹന്റെ മൊഴി തന്നെയായിരുന്നു വടക്കാഞ്ചേരി വാഴക്കോട്ട് റബ്ബർ തോട്ടത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്താന്‍ നിര്‍ണായകമായത്. അഖിലിന് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുളളതായി അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്.
ചോദ്യം ചെയ്യലില്‍ കാട്ടാനയെ കുഴിച്ചുമൂടാന്‍ ആറ് പേര്‍ ഉണ്ടായിരുന്നുവെന്നാണ് അഖിലിന്റെ മൊഴി. ആറംഗ സംഘത്തിൽ മൂന്ന് പേരെ തനിക്ക് അറിയില്ലെന്നും അഖിൽ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. സ്ഥമുടമയായ റോയി പന്നിക്കെണിയായി വച്ച വൈദ്യുത കമ്പിയില്‍ ഷോക്കടിച്ച് ആന ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം. പിന്നീട് സുഹൃത്തുക്കളായ അഖിലിനെ അടക്കം റോയ് കുഴിച്ചുമൂടാനായി വിളിച്ചുവരുത്തി. എന്നാല്‍ ആനക്കൊമ്പ് മുറിച്ചെടുത്ത വിവരം റോയിക്ക് അറിയില്ലെന്നാണ് അഖില്‍ പറയുന്നത്. മുറിച്ചെടുത്ത കൊമ്പ് തോട്ടത്തില്‍ ഒളിപ്പിച്ചശേഷം പിന്നീട് കടത്തുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്.
കഴിഞ്ഞമാസം 14നാണ് പന്നിക്കെണിയില്‍ പെട്ട് ആന ചരിഞ്ഞതെന്നാണ് വനംവകുപ്പ് നിഗമനം. കൊമ്പിന്റെ ഡിഎൻഎ പരിശോധന ഇന്ന് നടത്തും.
English Summary: wild elephant murder forest officials in goa
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.