
തെക്കൻ യൂറോപ്പിൽ കാട്ടുതീ അതിരൂക്ഷമായി പടരുന്നു. 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയിൽ ഗ്രീസ്, സ്പെയിൻ, തുർക്കി, അൽബേനിയ എന്നിവിടങ്ങളിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഗ്രീസിലെ പാത്രസിൽ നിന്ന് മാത്രം രണ്ട് ലക്ഷത്തിലധികം ആളുകളെയാണ് ഒഴിപ്പിച്ചത്. തീയണയ്ക്കുന്നതിനിടെ സൈനികർ ഉൾപ്പെടെ നിരവധി പേർ മരിക്കുകയും, പതിനഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 4,850 അഗ്നിശമന സേനാംഗങ്ങളും 33 വിമാനങ്ങളും തീയണയ്ക്കാൻ വിന്യസിച്ചിട്ടുണ്ട്.
ഇറ്റലിയിലെ 16 നഗരങ്ങളിൽ അത്യുഷ്ണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും ഈ ആഴ്ച കനത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഉയർന്ന ഉഷ്ണതരംഗ മർദ്ദമായ ‘ജൂലിയ’യാണ് നിലവിലെ സാഹചര്യത്തിന് കാരണം.
അതേസമയം, കാട്ടുതീ തടയാനുള്ള അടിയന്തര പ്രതികരണ പ്രവർത്തനങ്ങൾക്കായി യുഎഇ പ്രത്യേക സംഘങ്ങളെ അൽബേനിയൻ തലസ്ഥാനമായ ടിറാനയിലേക്ക് അയച്ചു. അഗ്നിശമന വിമാനങ്ങളും ഉപകരണങ്ങളും ഉൾപ്പെടെയുള്ള സഹായങ്ങൾ യുഎഇ നൽകുമെന്നും അറിയിച്ചു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് യുഎഇയുടെ ഈ ഇടപെടൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.