ചിലിയിൽ കാട്ടുതീ പടർന്നുപിടിച്ച് 23 പേർ മരിച്ചു. 979 പേർക്ക് പരിക്കേറ്റു. ആയിരക്കണക്കിന് ആളുകൾക്ക് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. പസിഫിക്ക് തീരത്തോട് ചേർന്നുള്ള ബയോബിയോ, നുബ്ലേ, അരൗക്കാനിയ മേഖലകളിലാണ് അഗ്നിബാധ വ്യാപക നാശം സൃഷ്ടിച്ചത്. 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില തുടരുകയാണ്. ഇതിനാല്‍ തീ പൂർണമായും അണയ്ക്കാനുള്ള അധികൃതരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു.
ശനിയാഴ്ച മാത്രം 16 സ്ഥലങ്ങളിലാണ് തീപിടിത്തം ഉണ്ടായത്. 90,000 ഏക്കർ സ്ഥലത്ത് തീ പടർന്നുപിടിച്ചിരുന്നു. വനമേഖലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ആപ്പിൾ, മുന്തിരിത്തോട്ടങ്ങളിലും അഗ്നിബാധ നാശം വിതച്ചു. അഗ്നിബാധ നിയന്ത്രിക്കാനായി അമേരിക്ക, അർജന്റീന, ഇക്വഡോർ, വെനെസ്വേല തുടങ്ങിയ അയൽരാജ്യങ്ങളോട് സഹായം അഭ്യർഥിച്ചതായും രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ നടക്കുന്നതായും അധികൃതർ വ്യക്തമാക്കി.
English Summary;Wildfires in Chile; 23 dead, 979 injured
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.