30 December 2025, Tuesday

Related news

December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025

വന്യജീവി ഫോട്ടോഗ്രാഫി മത്സരം 2024: എൻട്രികൾ ക്ഷണിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 20, 2024 4:53 pm

വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2024 വർഷത്തെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് 20,000 രൂപ കാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. രണ്ടും മൂന്നും സമ്മാന ജേതാക്കൾക്ക് യഥാക്രമം 10,000 രൂപ 6,000 രൂപ കാഷ് പ്രൈസും സർട്ടിഫിക്കറ്റും കൂടാതെ പത്ത് എൻട്രികൾക്ക് പ്രോത്സാഹന സമ്മാനമായി സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് നൽകും. പ്രായഭേദമന്യേ ഏതൊരു ഇന്ത്യൻ പൗരനും മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിന് പ്രവേശന ഫീസ് ഇല്ല. വനംവകുപ്പ് ജീവനക്കാർ, വനംവകുപ്പുമായി ബന്ധപ്പെട്ട അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാർ അവരുടെ ബന്ധുക്കൾ എന്നിവർ മത്സരത്തിൽ പങ്കെടുക്കുവാൻ പാടില്ല.എൻട്രികൾ ഈ മാസം 30 ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. വനംവകുപ്പിന്റെ വെബ്സൈറ്റായ www. for­est. ker­ala. gov. in ൽ ‘വന്യജീവി ഫോട്ടോഗ്രാഫി മത്സരം 2024’ എന്ന ലിങ്ക് വഴി ഓൺലൈനായി എൻട്രികൾ സമർപ്പിക്കാം.

കേരളത്തിൽ ചിത്രീകരിച്ച പ്രകൃതിയും വന്യജീവികളും എന്ന തീമിൽ ഓരോ മത്സരാർത്ഥിക്കും പരമാവധി അഞ്ച് എൻട്രികൾ വരെ സമർപ്പിക്കാം. ഫോട്ടോകൾ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ എടുത്തതായിരിക്കണം. വന്യമൃഗങ്ങളെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുന്നതോ അവയ്ക്ക് ദോഷം വരുന്നതോ ആയ ചിത്രീകരണം അനുവദനീയമല്ല. എൻട്രികൾ ജെപിഇജി ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം, ആവശ്യപ്പെടുന്ന പക്ഷം റോ ഫയലുകൾ ഹാജരാക്കേണ്ടതാണ്. മത്സരാർത്ഥിയുടെ പേര് അടിക്കുറിപ്പിലോ ഫോട്ടോഗ്രാഫിലോ ഉൾപ്പെടുത്തരുത്, കൂടാതെ ഫയൽ ഡാറ്റയിലും പേര് ഉൾപ്പെടുത്താൻ പാടില്ല. രജിസ്ട്രേഷൻ ഫോമും വിശദ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. മത്സരഫലങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രതിനിധീകരിക്കുന്ന വനംവകുപ്പിന്റേതായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.