ഏകീകൃത സിവില്‍കോഡിനെതിരെ സിപിഐ(എം) നടത്തുന്ന സെമിനാറില്‍ ലീഗിന് ക്ഷണിച്ചത് രാഷട്രീയപരമായല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തതയില്ലാത്തതാണെന്നും അതുകൊണ്ടാണ് അവരെ ക്ഷണിക്കാത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിന്ദുത്വ അജണ്ട ഫാസിസ്റ്റ് രീതിയില്‍ കൈകാര്യം ചെയ്യാനാണ് പ്രധാനമന്ത്രി തന്നെ മുന്‍കൈയെടുത്ത് കൊണ്ട് ഏക സവില്‍കോഡ് മുന്നോട്ട് വെച്ചിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് കൃത്യമായി ധാരണയുള്ള,വര്‍ഗീയവാദികളും മതമൗലിക വാദികളുമൊഴിച്ച് എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ച് അണിനിരത്തുക എന്ന നിലപാടാണ് ഏകീകൃത സിവില്‍കോഡില്‍ പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളത്.
എന്നാല്‍ കോണ്‍ഗ്രസിന് സിവില്‍ കോഡിനെക്കുറിച്ച് വ്യക്തതയില്ല. ഇപ്പോഴും വ്യക്തതയില്ലല്ലോ. ഇന്ത്യയില്‍ ഒരേപോലെ നിലപാട് സ്വീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് പറഞ്ഞാല്‍ അപ്പോള്‍ കോണ്‍ഗ്രസിനെ പങ്കെടുപ്പിക്കണോയെന്ന് നമുക്ക് ആലോചിക്കാം.സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡിനെതിരായി പറയാന്‍ അനുവാദം തന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്താണ് അതിന്റെ അര്‍ത്ഥം.
ഇന്ത്യയിലെ ഛത്തീസ്ഗഢ് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ അവരെടുത്ത് കൊണ്ടിരിക്കുന്ന നിലപാട് നമുക്ക് അറിയാം. ഇത് ഇതിന് ഇതിന് അനുകൂലമാണ്. അങ്ങനെയുള്ള ഒരു പാര്‍ട്ടിയുമായി ചേര്‍ന്ന് മുന്നോട്ട് പോകാന്‍ സാധിക്കില്ല.ആര്‍ക്കൊക്കെ ഇതിന്റെ ഭാഗമായി മുന്നോട്ട് വരാന്‍ കഴിയുമോ അവരെയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തും. ആരെയും ക്ഷണിച്ചിട്ടില്ല. എല്ലാവരെയും ക്ഷണിക്കുന്നത് ഇങ്ങനെയാണ്.
ഇതുമായി യോജിച്ച് മുന്നോട്ട് പോകാന്‍ ആര്‍ക്കൊക്കെ സാധിക്കുമോ അവരെയൊക്കെ പങ്കെടുപ്പിക്കും.പ്രശ്നാധിഷ്ഠിത ക്ഷണമാണ്. ഇതൊന്നും രാഷ്ട്രീയമല്ല. ഇത് എല്ലാം രാഷ്ട്രീയത്തിനും അതീതമായിട്ടുള്ള ഇന്ത്യയിലെ മുഴുവന്‍ ആളുകളുടെയും പ്രധാനമായ പ്രശ്നമാണ്. ഇന്ത്യ നിലനില്‍ക്കണമോ എന്നതാണ് പ്രശ്നം. ആ പ്രശ്നത്തില്‍ യോജിക്കാവുന്ന മുഴുവന്‍ ശക്തികളുമായി ചേര്‍ന്ന് യോജിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ഏകീകൃത സിവില്‍ കോഡിനോട് യോജിപ്പുള്ളവരുമായി ചേരാന്‍ പറ്റില്ല. അത്രയേയുള്ളൂ.
English Summary:
Will always support the right stance of the league: MV Govindan
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.