സോഷ്യൽ മീഡിയയിൽ ഉണ്ടായ അധിക്ഷേപങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകിയ നടി ഹണി റോസിന് പിന്തുണയുമായി താരങ്ങളുടെ സംഘടനയായ എഎംഎംഎ. ഹണി റോസിന്റെ നിയമ പോരാട്ടങ്ങൾക്ക് ഒപ്പമുണ്ടാകുമെന്നും എല്ലാവിധ പിന്തുണ നൽകുമെന്നും എഎംഎംഎ അഡ്‌ഹോക്ക് കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു.
സ്ത്രീത്വത്തെയും, നടിയുടെ തൊഴിലിനേയും, അപഹസിക്കുവാൻ ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ സംഘടന അപലപിച്ചു. ഹണി റോസിന് ആവശ്യമെങ്കിൽ വേണ്ടുന്ന എല്ലാവിധ നിയമസഹായം നൽകുവാൻ ഒരുക്കമാണെന്നും വാർത്താ കുറിപ്പിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.