12 December 2025, Friday

Related news

December 7, 2025
December 6, 2025
December 2, 2025
November 29, 2025
November 26, 2025
November 24, 2025
November 23, 2025
November 22, 2025
November 19, 2025
November 16, 2025

തീവ്രവാദ കുറ്റം ചുമത്തി പിടികൂടും; സിറിയയിൽ മനുഷ്യരെ കൊല്ലുന്ന അറവുശാലകളും

ജയിലുകളിൽ നിന്ന് പതിനായിര കണക്കിന് പേരെ മോചിപ്പിച്ച് വിമതർ 
Janayugom Webdesk
ദമാസ്കസ്
December 9, 2024 1:01 pm

സർക്കാരിനെ എതിർക്കുന്നവരെയെല്ലാം തീവ്രവാദക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നതായിരുന്നു സിറിയയിലെ അസദ് ഭരണകൂടത്തിന്റെ രീതി.
കസ്റ്റഡിയിലെടുത്ത ശേഷം ഹാലയെ അലപ്പോയിലേക്കാണ് കൊണ്ടുപോകുന്നത് .സിറിയൻ ജയിലിൽ മനുഷ്യരെ അറക്കുന്ന അറവുശാലകൾ പോലും ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സിറിയയിലെ ബാഷർ അൽ-അസാദ് ഭരണകൂടത്തെ അട്ടിമറിച്ചപ്പോൾ, വിമതർ ഡമാസ്കസ്, ഹമ, അലപ്പോ എന്നിവയ്ക്ക് സമീപമുള്ള സർക്കാർ ജയിലുകളിൽ വർഷങ്ങളോളം കിടന്ന തടവുകാരെ വിട്ടയച്ചു. പതിനായിര കണക്കിനു തടവുകാരെയാണ്‌ തുറന്ന് വിട്ടത്. കാലിയായി കിടന്ന സിറിയൻ ജയിലുകളിൽ നടത്തിയ പരിശോധനയിലാണിപ്പോൾ കുപ്രസിദ്ധമായത മനുഷ്യ അറവുശാല കണ്ടെത്തിയത്.

സെയ്ദ്നയ സൈനിക ജയിലിൽ രണ്ട് തടങ്കൽ കേന്ദ്രങ്ങളുണ്ടെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി റിപോർട്ട് പറയുന്നു . ഒരേ സമയം തന്നെ ഡസൻ കണക്കിനു ശിക്ഷകൾ നടപ്പാക്കുന്ന മിഷ്യൻ വരെ ജയിലിൽ ഉണ്ടായിരുന്നു. ശിക്ഷ നടപ്പാക്കാൻ മനുഷ്യരായ ജീവനക്കാരെ കിട്ടാതയപ്പോൾ മിഷ്യൻ വയ്ക്കുകയായിരുന്നു. വധശിക്ഷ നടപ്പാക്കിയ ശേഷം, ഇരകളുടെ മൃതദേഹങ്ങൾ ഒരു ട്രക്കിൽ കയറ്റുകയും രജിസ്ട്രേഷനായി തിഷ്രീൻ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്യും. അവിടെ സിറിയൻ ഭരണാധികാരിയെ കാണിക്കാൻ വീഡിയോ ഫോട്ടോ ഷൂട്ടുകൾ നടത്തിയ ശേഷം തിഷ്രീൻ ഹോസ്പിറ്റലിലേ വലിയ കുഴികളിലേക്ക് മൃതദേഹങ്ങൾ തള്ളിയിടുകയാണ്‌. കുഴിക്ക് സിമന്റ് സ്ലാബിന്റെ വാതിൽ ആയിരിക്കും. അടുത്ത ശിക്ഷ കഴിഞ്ഞ് ബോഡികൾ വരുമ്പോൾ ആയിരിക്കും പിന്നീട് കോൺക്രീറ്റ് വാതിൽ തുറക്കുക. ഈ സമയത്ത് ദുർഗന്ധം മാറ്റാൻ വലിയ യന്ത്രത്തിൽ വായുവും പെർഫൂമുകളും പമ്പ് ചെയ്യും. 2011 സെപ്റ്റംബറിനും 2015 ഡിസംബറിനുമിടയിൽ 13,000 ആളുകളെ നിയമവിരുദ്ധമായി വധിച്ചതായി റിപ്പോർട്ട് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.