25 June 2024, Tuesday
KSFE Galaxy Chits

Related news

June 22, 2024
June 19, 2024
June 18, 2024
June 13, 2024
June 13, 2024
June 6, 2024
June 3, 2024
June 2, 2024
May 12, 2024
May 11, 2024

ഡല്‍ഹിയില്‍ ക്യാപിറ്റോൾ ഹിൽസ് ആവര്‍ത്തിക്കുമോ: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
June 2, 2024 6:51 pm

എക്സിറ്റ് പോളുകൾ തെറ്റുകകയാണെങ്കിൽ, നരേന്ദ്ര മോഡി ട്രംപിന്റെ പാത പിന്തുടര്‍ന്ന് ക്യാപിറ്റോൾ ഹിൽസ് ഡൽഹിയില്‍ ആവർത്തിക്കുമോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചോദിച്ചു. വോട്ടെണ്ണലിന് മണിക്കൂറുകൾക്ക് മുമ്പ് കളക്ടർമാരെ വിളിക്കാൻ ആഭ്യന്തരമന്ത്രിക്ക് എന്താണ് അവകാശമെന്നും ബിനോയ് വിശ്വം ആരാഞ്ഞു. 

ആസൂത്രിത എക്സിറ്റ് പോൾ പ്രവചനങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ തന്ത്രത്തിന്റെ ഭാഗമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കളക്ടർമാരെ വിളിച്ചത് യാദൃച്ഛികമാകില്ലെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോൾ മാജിക് ആധികാരികമാക്കാൻ നാലിന് തെരഞ്ഞെടുപ്പ് കമ്മിഷനെയും വിളിച്ചേക്കാമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. 

Eng­lish Summary:Will Capi­tol Hills repeat itself in Del­hi: Binoy Viswam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.