20 December 2025, Saturday

Related news

December 16, 2025
December 13, 2025
December 12, 2025
December 12, 2025
December 11, 2025
December 9, 2025
December 8, 2025
December 5, 2025
December 4, 2025
December 2, 2025

വയനാട്ടില്‍ മത്സരിക്കും: ബിനോയ് വിശ്വം

രാഹുലിനെ വേഷം കെട്ടിച്ചു 
Janayugom Webdesk
തിരുവനന്തപുരം
June 18, 2024 10:31 pm

രാഹുല്‍ ഗാന്ധിയെ വേഷം കെട്ടിക്കാന്‍ വയനാട്ടിലേക്ക് കൊണ്ടുവരാന്‍ പാടില്ലായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. ജനങ്ങള്‍ വോട്ടുചെയ്ത് വിജയിപ്പിച്ച് രണ്ടാമത്തെ ആഴ്ച രാജിവച്ച് തിരിച്ചുപോയിരിക്കുന്നു. ഇതായിരുന്നു പദ്ധതിയെങ്കില്‍ ഇത്തരമൊരു നാടകത്തിലെ വേഷംകെട്ടിക്കാന്‍ രാഹുല്‍ ഗാന്ധിയെപ്പോലെ ഒരാളെ കോണ്‍ഗ്രസ് കൊണ്ടുവരാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യ സഖ്യത്തിന്റെ രാഷ്ട്രീയം പലപ്പോഴും കോണ്‍ഗ്രസിന് മനസിലാക്കാന്‍ സാധിക്കുന്നില്ല. അതിന്റെ കാതല്‍ ആര്‍എസ് എസ്-ബിജെപി ആശയങ്ങളെ ചെറുക്കലാണ്. ആ രാഷ്ട്രീയം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിപ്പിടിച്ച പാര്‍ട്ടിയാണ് സിപിഐ. അത് കോണ്‍ഗ്രസിന് മനസിലാക്കാന്‍ സാധിക്കുമായിരുന്നെങ്കില്‍, രാഹുല്‍ ഗാന്ധിയെപ്പോലെ സഖ്യത്തിന്റെ ഏറ്റവും വലിയ മുഖത്തെ, അന്ന് മത്സരിപ്പിക്കേണ്ടത് ഉറപ്പായിട്ടും കേരളത്തില്‍ അല്ലായിരുന്നു. അത് ബിജെപിയുടെയും, ആര്‍എസ്എസിന്റെയും ശക്തികേന്ദ്രമായ വടക്കെ ഇന്ത്യയിലായിരുന്നു. അങ്ങനെയൊരു മത്സരത്തിന് കൂട്ടാക്കാതെ കേരളത്തില്‍ മത്സരിപ്പിച്ചതിന് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദമായിരിക്കാം കാരണമെന്നാണ് വിശ്വാസമെന്നും ബിനോയ് വിശ്വം പറഞ്ഞു. 

തെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാണ്. വയനാട് ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എല്‍ഡിഎഫ് മത്സരിക്കും. ചിലര്‍ ആവശ്യപ്പെടുന്നതുപോലെ മത്സരരംഗത്തുനിന്ന് എല്‍ഡിഎഫ് മാറിനിന്നാല്‍ ഉണ്ടാകാന്‍ പോകുന്നത് ബിജെപി ഭാഗത്തേക്കുള്ള വോട്ടുകളുടെ കൂട്ട ഒഴുക്കായിരിക്കും. എല്‍ഡിഎഫിന് രാഷ്ട്രീയമായി ഒന്നാം ശത്രു ബിജെപിയാണ്. അവര്‍ക്ക് ഗുണകരമായ ഒന്നും എല്‍ഡിഎഫ് ചെയ്യില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. 

Eng­lish Summary:Will con­test from Wayanad: Binoy Viswam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.