22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 26, 2024
September 7, 2024
July 23, 2024
July 9, 2024
July 4, 2024
July 3, 2024
June 24, 2024
June 20, 2024
April 2, 2024
April 1, 2024

ബീഹാറിലും ജാര്‍ഖണ്ഡിലും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുമെന്ന് ഉവൈസി

Janayugom Webdesk
ന്യൂഡല്‍ഹി
February 18, 2024 3:55 pm

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ സീമാഞ്ചലിലും, ഝാര്‍ഖണ്ഡിലും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യാമജ് ലിസെ ഇത്തിഹാദ്ദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) ബീഹാറില്‍ നാല് സീറ്റുകളില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് അസറുദ്ദീന്‍ ഉവൈസി അറിയിച്ചു,

2019ൽ മത്സരിച്ച കിഷൻഗഞ്ചിന് പുറമേ പുർണിയ, അരാറിയ, കതിഹാർ എന്നീ ലോക്‌സഭ സീറ്റുകളിൽ മത്സരിക്കാനാണ് തീരുമാനം. ഝാർഖണ്ഡിലും രണ്ടോ മൂന്നോ സീറ്റുകളിൽ മത്സരിക്കാനുള്ള ആലോചനയുണ്ടെന്നും ഉവൈസി വ്യക്തമാക്കി. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ സീമാഞ്ചൽ മേഖലകളിൽ നിന്ന് കൂടുതൽ സ്ഥാർഥികളെ മത്സരിപ്പിക്കാനുള്ള ആലോചനയുണ്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബീഹാറിലെ കിഷൻഗഞ്ചിൽ മാത്രമാണ് പാർട്ടി മത്സരിച്ചത്. ഇത്തവണ ബീഹാറിലും ഝാർഗണ്ഡിലും കൂടുതൽ സ്ഥാനാർഥികളെ മത്സരത്തിനിറക്കും.

അന്തിമ തീരുമാനം പാർട്ടി ഉടൻ അറിയിക്കും,ഉവൈസി പറഞ്ഞു. പ്രഖ്യാപനത്തിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ ഉവൈസി സീമാഞ്ചലിൽ പര്യടനം ആരംഭിച്ചിരുന്നു.കിഷൻഗഞ്ചിലെ അലിഗഡ് മുസ്‌ലീം സർവകലാശാല ഇനിയും പ്രവർത്തനം ആരംഭിക്കാത്തതിൽ അദ്ദേഹം കേന്ദ്ര സർക്കാരിനെയും മുൻ നിതീഷ് കുമാർ സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു.

കേന്ദ്ര സർക്കാരും നിതീഷ്‌കുമാർ സർക്കാരുമാണ് ഇതിന്റെ ഉത്തരവാദികൾ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെട്ടാൽ സർവകലാശാല നിർമാണത്തിലെ തടസ്സങ്ങളെല്ലാം എളുപ്പത്തിൽ പരിഹരിക്കാനാകുംഉവൈസി പറഞ്ഞു.യുപിഎ സർക്കാരിന്റെ ഭരണകാലത്താണ് കിഷൻഗഞ്ചിലെ എഎംയു കാമ്പസിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

എന്നാൽ പണി പിന്നീട് നിർത്തിവച്ചു. ശേഷം അധികാരികൾ വിഷയത്തിൽ ഇടപെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മോഡി സർക്കാരിനെതിരെ ആഞ്ഞടിച്ച ഉവൈസി രാജ്യത്ത് ബിജെപി അധികാരത്തിലെത്തിയ ശേഷം വർഗീയത വർധിച്ചെന്നും മുസ്‌ലിം ന്യൂനപക്ഷങ്ങളെ അവർ രാഷ്ട്രീയത്തിൽ നിന്നും അകറ്റിയെന്നും ആരോപിച്ചു.

Eng­lish Sum­ma­ry: will con­test more seats in Bihar and Jhark­hand; Uwaisi 

You may also like this video:

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.