19 January 2026, Monday

Related news

January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
December 27, 2025
December 27, 2025
December 24, 2025
December 21, 2025
December 21, 2025

വിവാദങ്ങൾക്കിടയിൽ വീണ്ടും വരുമോ രഞ്ജിത്തിന്റെ ‘പാലേരി മാണിക്യം’

Janayugom Webdesk
തിരുവനന്തപുരം
August 24, 2024 3:21 pm

ബംഗാളി നടി ശ്രീലേഖാ മിത്ര ഉയർത്തിയ വിവാദങ്ങൾക്കിടയിൽ വീണ്ടും വരുമോ രഞ്ജിത്തിന്റെ ‘പാലേരി മാണിക്യം’. 2009ല്‍ മമ്മുട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്‌ത ചിത്രം 4 കെ ഡോൾബി അറ്റ്‌മോസ്‌ ദൃശ്യ ശബ്‌ദ മിഴിവോടെ വീണ്ടും പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ഇതിന് മുന്നോടിയായി ട്രെയ്‌ലർ ഇന്ന് രാത്രി പുറത്തെത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരുന്നത്. 

ടി പി രാജീവന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി രഞ്ജിത്ത് ഒരുക്കിയ ചിത്രത്തിന്റെ ഒറിജിനൽ റിലീസ് 2009 ഡിസംബർ അഞ്ചിനായിരുന്നു. ഹരിദാസ്, മുരിക്കിൻകുന്നത്ത് അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ് എന്നിങ്ങനെ മൂന്ന് വേഷങ്ങളിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരവും ശ്വേത മേനോന് മികച്ച നടിക്കുള്ള പുരസ്‌കാരവും അടക്കം നാല് സംസ്ഥാന അവാർഡുകളാണ് ചിത്രം കരസ്ഥമാക്കിയത്. പാലേരി മാണിക്യത്തിൽ അഭിനയിക്കാൻ തന്നെ ക്ഷണിച്ച ശേഷം സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.