കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎല്‍എയെ വെന്റിലേറ്ററില്‍നിന്നു മാറ്റി. അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലാത്തതിനാല്‍ ഉമ തോമസ് തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. അപകടമുണ്ടായി ആറു ദിവസത്തിനു ശേഷമാണ് വെന്റിലേറ്റര്‍ സഹായം മാറ്റുന്നത്. ഇന്നു രാവിലെ 11 മണിയോടെയാണ് ഉമ തോമസിനെ വെന്റിലേറ്ററിൽനിന്നു മാറ്റിയത്.
ആശുപത്രിയിൽ എത്തിച്ചതു മുതൽ വെന്റിലേറ്റർ സഹായത്തിലാണ് കഴിഞ്ഞിരുന്നത്. ശ്വാസകോശത്തിനു പുറത്തെ നീർക്കെട്ട് നിലനിൽക്കുന്നുണ്ടെങ്കിൽക്കൂടി ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമായതിനാൽ വെന്റിലേറ്ററിൽനിന്നു മാറ്റാൻ തീരുമാനിക്കുകയായിരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കി. ഉമ തോമസ് കഴിഞ്ഞ ദിവസം എഴുന്നേറ്റ് ചാരിയിരുന്നിരുന്നു. ഇന്നും മക്കളും ഡോക്ടർമാരുമായി അവർ സംസാരിച്ചു.ഡിസംബർ 29നാണ് കലൂർ സ്റ്റേഡിയത്തിൽ മൃദംഗവിഷൻ എന്ന കമ്പനി സംഘടിപ്പിച്ച ഒസ്കർ നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഉമ തോമസ് സ്റ്റേജിൽനിന്ന് 15 അടിയോളം താഴ്ചയിലേക്ക് വീണത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.