21 December 2025, Sunday

Related news

December 21, 2025
December 21, 2025
December 21, 2025
December 21, 2025
December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 19, 2025
December 19, 2025

എല്‍ഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കും; മുന്നണി മാറുന്നുവെന്ന വാര്‍ത്ത തെറ്റെന്ന് ജോസ് കെ മാണി

Janayugom Webdesk
ന്യൂഡല്‍ഹി
December 1, 2024 6:37 pm

എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് കോണ്‍ഗ്രസ്സ്(എം) എന്നും മുന്നണി മാറുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും എല്‍ഡിഎഫില്‍ പൂര്‍ണ തൃപ്തനാണെന്നും കേരള കോണ്‍ഗ്രസ്സ്(എം) ചെയര്‍മാന്‍ ജോസ് കെ മാണി. എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. എല്‍ഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കുക തന്നെ ചെയ്യും. മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്തരീക്ഷത്തില്‍ നിന്ന് സൃഷ്ടിച്ച ഈ വാര്‍ത്ത സത്യവിരുദ്ധമാണ്. ഇതിന് പിന്നില്‍ കൃത്യമായ അജണ്ട ഉണ്ട്. തീര്‍ച്ചയായും അത് പരിശോധിക്കും. കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ സംബന്ധിച്ച് ഈ വാര്‍ത്ത പൂര്‍ണമായും വ്യാജമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. നിയമസഭാ സീറ്റുകള്‍ സംബന്ധിച്ച് ധാരണയായാല്‍ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചെത്താമെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്സ്(എം) എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. ഇത് വാസ്തവ വിരുദ്ധമാണെന്ന് ജോസ് കെ മാണി തന്നെ പ്രതികരിച്ചിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.