
യുക്രെയ്ൻ‑റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണ്ണായക സമാധാന ചർച്ചകൾ അബുദാബിയിൽ രണ്ടാം ദിവസവും തുടരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതി ചർച്ച ചെയ്യുന്നതിനായി യുഎഇയുടെ മധ്യസ്ഥതയിലാണ് റഷ്യൻ‑യുക്രെയ്ൻ പ്രതിനിധികൾ ഒത്തുതീർപ്പ് ചർച്ചകളിൽ ഏർപ്പെടുന്നത്.
നാല് വർഷമായി തുടരുന്ന സംഘർഷത്തിന് അന്ത്യം കുറിക്കാൻ റഷ്യ വിട്ടുവീഴ്ച ചെയ്യണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ആവശ്യപ്പെട്ടു. എന്നാൽ, കിഴക്കൻ ഡോൺബാസ് മേഖലയിൽ പൂർണ്ണ നിയന്ത്രണം വേണമെന്ന കർശന നിലപാടിലാണ് റഷ്യ. അധിനിവേശത്തോട് വിട്ടുവീഴ്ചയില്ലെന്ന് യുക്രെയ്ൻ ആവർത്തിക്കുമ്പോഴും, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമാധാന ശ്രമങ്ങളിൽ വലിയ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.