22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

വരുണ്‍ ബിജെപി വിടുമോ?; അദ്ദേഹത്തോട് ചോദിച്ചുക്കൂ, സീറ്റ് കിട്ടിയതില്‍ സന്തോഷമെന്ന് മേനക ഗാന്ധി

Janayugom Webdesk
ലഖ്‌നൗ
April 2, 2024 11:23 am

വരുണ്‍ഗാന്ധിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെ വിഷയത്തില്‍ മൗനം വെടിഞ്ഞ് ബിജെപി നേതാവും അദ്ദേഹത്തിന്റെ അമ്മയുമായ മേനക ഗാന്ധി. ഉത്തര്‍പ്രദേശിലെ പീലിഭത്തില്‍ സിറ്റിങ് എംപിയായിരുന്നു വരുണ്‍ഗാന്ധി. വരുണ്‍ഗാന്ധി ഇനി എന്തു ചെയ്യാന്‍ പോകുന്നുവെന്ന് അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നായിരുന്നു മേനക ഗാന്ധിയുടെ പ്രതികരണം. സുല്‍ത്താന്‍പൂര്‍ മണ്ഡലത്തില്‍ പത്ത് ദിവസത്തെ പ്രചരണത്തിനായി എത്തിയിരുന്നു മേനക ഗാന്ധി. 

വരുണ്‍ഗാന്ധി ഇനി എന്തു ചെയ്യാന്‍ പോകുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വരുണ്‍ എന്തുചെയ്യാന്‍ പോകുന്നുവെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കൂ. തെരഞ്ഞെടുപ്പിന് ശേഷം ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും അതുവരെ സമയമുണ്ടെന്നും മേനക ഗാന്ധി പറഞ്ഞു. ‘ബിജെപിയില്‍ ആയതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. എനിക്ക് ടിക്കറ്റ് തന്നതിന് അമിത് ഷായ്ക്കും പ്രധാനമന്ത്രി മോഡിക്കും നഡ്ഡാ ജിക്കും നന്ദി. വളരെ വൈകിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായത്. അതിനാല്‍ മണ്ഡലം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. പിലിഭിത്ത് അല്ലെങ്കില്‍ സുല്‍ത്താന്‍പൂര്‍, പാര്‍ട്ടിയൂടെ തീരുമാനത്തിനോട് ഏറെ നന്ദിയുണ്ടെന്ന് മേനക ഗാന്ധി പറഞ്ഞു.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് മേനക ഗാന്ധി സുല്‍ത്താന്‍ പൂരില്‍ എത്തിയത്. പത്തുദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ ലോക്‌സഭാ മണ്ഡലത്തിലെ 101 ഗ്രാമങ്ങളിലും അവര്‍ സന്ദര്‍ശിക്കും. മണ്ഡലത്തിലെത്തിയ സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്ജ്വലമായ സ്വീകരണമാണ് നല്‍കിയത്. ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ദീന്‍ദയാല്‍ ഉപാധ്യയുടെ പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തി.

Eng­lish Summary:Will Varun leave BJP?; Ask him, Mane­ka Gand­hi is hap­py to get the seat
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.