
തൃക്കാക്കരയിലും ഉയരുന്നത് മാറ്റത്തിന്റെ കാറ്റ്. കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31, 33, 34, 36 മുതൽ 51 വരെയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്ന മണ്ഡലമാണ് തൃക്കാക്കര നിയമസഭാമണ്ഡലം. 2011ലാണ് മണ്ഡലം രൂപീകൃതമാകുന്നത് എറണാകുളം, തൃപ്പൂണിത്തുറ മണ്ഡലങ്ങളുടെ ഭാഗമായിരുന്ന പ്രദേശങ്ങളാണ് തൃക്കാക്കര മണ്ഡലമായി മാറിയത്. യുഡിഎഫ് തുടർച്ചയായി അധികാരത്തിലിരുന്നിട്ടും മണ്ഡലത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യാൻ പറ്റിയില്ല എന്ന് മാത്രമല്ല പാലാരിവട്ടം പാലം ഉള്‍പ്പെടെ ഒട്ടേറെ അഴിമതി കഥകളും പുറത്തുവന്നു.
രൂപീകരിച്ച നാൾ മുതൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലത്തിൽ വികസനം ഇനിയുമകലെ. കഴിഞ്ഞ രണ്ട് എൽഡിഎഫ് സർക്കാരുകൾ കൊണ്ടുവന്ന ജലമെട്രോയും കൊച്ചി മെട്രോയും തൃക്കാക്കരയുടെ മുഖഛായ മാറ്റി. 2011ലെ മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ വിജയിച്ചു. സിപിഐഎമ്മിലെ എം ഇ ഹുസൈനാരെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2016ൽ കോൺഗ്രസ് നേതാവ് പി ടി തോമസ് വിജയിച്ചു. ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യൻ പോളിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2021 ൽ പി ടി തോമസ് വിജയം ആവർത്തിച്ചു. 2021 ഡിസംബറിൽ അദ്ദേഹം അന്തരിച്ചു. തുടർന്ന് 2022ൽ ഉപതെരഞ്ഞെടുപ്പ് നടന്നു. പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. അന്ന് വിജയം യുഡിഎഫിനൊപ്പം നിന്നു. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെയാണ് അവർ പരാജയപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.