കേരളം അതികഠിനമായ തണുപ്പുകാലം അനുഭവിക്കുന്ന ഒരു പ്രദേശമല്ല. എന്നാലും കാലാവസ്ഥാ വ്യതിയാനവും വരണ്ട കാറ്റും നമ്മുടെ ചര്‍മത്തെ പ്രതികൂലമായി ബാധിക്കുന്നു. സാധാരണ ചര്‍മ്മം ഉള്ളവരില്‍ പോലും ഈ സമയം തൊലി വരണ്ടും പാദവും കൈപ്പത്തിയും വിണ്ടുകീറിയും ചുണ്ടുകള്‍ മൊരിഞ്ഞുണങ്ങിയും ഇരിക്കാറുണ്ട്. ചില ചര്‍മ്മ രോഗങ്ങള്‍ ശൈത്യകാലത്ത് അധികരിക്കുന്നതായി കാണുന്നു. അവയെക്കുറിച്ച് പ്രതിപാദിക്കാന്‍ ആണ് ഈ ലേഖനം.
1. Atopic dermatitis - സാധാരണ കുട്ടികളില്‍ കണ്ടുവരുന്ന കരപ്പന്‍ എന്നറിയപ്പെടുന്ന ചര്‍മ്മരോഗം. ചൊറിച്ചിലാണ് പ്രധാന രോഗലക്ഷണം. ശരീരത്തിന്റെ ഏത് ഭാഗത്തും വരാം. പൊട്ടിയൊലിച്ച് വരുന്ന തിനണര്‍പ്പുകള്‍ കാലപ്പഴക്കത്തില്‍ കറുത്ത് പൊങ്ങിയ മൊരിച്ചിലുള്ള പാടുകള്‍ ആയി മാറാം. നമ്മള്‍ കഴിക്കുന്ന ആഹാരം മുതല്‍ ഇടുന്ന വസ്ത്രം വരെ ഈ അസുഖത്തെ ബാധിക്കാറുണ്ട്.
തണുപ്പ് കാലവും ഒരു പ്രതികൂല ഘടകമാണ്. പിന്നെ കമ്പിളിയുടെ ഉപയോഗം ചൊറിച്ചില്‍ കൂട്ടുന്നു. ഈ രോഗാവസ്ഥയുള്ളവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കരുതല്‍ ചര്‍മ്മം മാര്‍ദ്ദവമുള്ളതാക്കി വെയ്ക്കുക എന്നതാണ്. ചൊറിച്ചില്‍ തുടങ്ങുമ്പോള്‍ Anti histamine വിഭാഗത്തിലുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കഴിക്കണം. തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ അവയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള steroids അടങ്ങിയിരിക്കുന്ന അല്ലെങ്കില്‍ അതിനു പകരമായി ഉപയോഗിക്കാവുന്ന ലേപനങ്ങള്‍ ഇടണം. ചികിത്സ വൈകുന്തോറും രോഗലക്ഷണങ്ങള്‍ വഷളായി വരും. പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത് എന്നത് ഇവിടെ വളരെ അര്‍ത്ഥവത്തായ കാര്യമാണ്.
2. Psoriasis — സോറിയാസിസ് തൊലിപ്പുറമെ ചുവന്ന കട്ടിയുള്ള പാടുകളും അതില്‍ വെള്ളി നിറത്തില്‍ ശല്‍ക്കങ്ങള്‍ പോലെയുള്ള മൊരിച്ചിലുമായി പ്രത്യക്ഷപ്പെടുന്ന ഒരു രോഗമാണ്. ഇതിന്റെ ഭാഗമായി ചൊറിച്ചില്‍ ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. 80% രോഗികള്‍ക്കും തണുപ്പുകാലത്ത് രോഗലക്ഷണങ്ങള്‍ കടുക്കാറുണ്ട്. മാത്രമല്ല തണുപ്പു കാലത്തുണ്ടാകുന്ന തൊണ്ടവേദന, പനി മുതലായ Bacterial (ബാക്റ്റീരിയല്‍) രോഗങ്ങള്‍ പിടിപെട്ടാല്‍ Psoriasis ക്രമാതീതമായി വര്‍ദ്ധിച്ച് ശരീരമാസകലം പാടുകളും അവയില്‍ ചെറിയ പഴുത്ത പൊട്ടുകളും പ്രത്യക്ഷപ്പെടാറുണ്ട്. ഇത് കൂടുതലും കുട്ടികളിലാണ് കാണുന്നതെങ്കിലും ഏത് പ്രായത്തിലുള്ള Psoriasis രോഗികളും പനി, കഫക്കെട്ട് എന്നിവ വരുമ്പോള്‍ തന്നെ അതിനുള്ള ചികിത്സകള്‍ സ്വീകരിക്കേണ്ടതാണ്.
3. Seborrheic Dermatitis - മെഴുക് പിടിച്ച പറ്റലുകളുമായി പ്രത്യക്ഷപ്പെടുന്ന ചുവന്ന പാടുകള്‍ പ്രധാനമായും തല, മുഖം, നെഞ്ച്, മുതുക്, മടക്കുകളിലും കാണപ്പെടുന്നു. സെബേഷ്യസ് ഗ്രന്ഥിയില്‍ നിന്നുള്ള സ്രവം (sebum) കൂടുന്നതും ത്വക്കിലുള്ള സ്വാഭാവിക കെട്ടുറപ്പില്‍ ഉണ്ടാകുന്ന മാറ്റവും തണുപ്പ് കാലത്ത് എസ്ഡി (SD) എന്ന രോഗത്തെ ബാധിക്കുന്നു. തല കഴുകാതിരുന്നാല്‍ (പൊറ്റയുണ്ടാവുന്നത് കൂടുകയും ചൊറിച്ചില്‍ കൂടുകയും ചെയ്യുന്നു) ഇത് കൂടുതല്‍ ദോഷം ചെയ്യും.
4. Eczema - പൊട്ടിയൊലിച്ച് ചൊറിച്ചിലും മൊരിച്ചിലുമായി വരുന്ന ത്വക്ക് രോഗം. Eczema വിഭാഗത്തില്‍പ്പെട്ട എല്ലാ രോഗങ്ങളും തണുപ്പുകാലത്ത് അധികരിക്കാം, പ്രത്യേകിച്ചും
5. Cold urticaria - പുഴുവാട്ടിയ പോലെ ഉണ്ടാകുന്ന തിണര്‍പ്പുകള്‍ ആണ് Urticaria, ഇത് പല കാരണത്താല്‍ വരാം. തണുപ്പ് കൊണ്ടുണ്ടാകുന്ന Cold urticaria ശൈത്യകാലത്ത് കൂടുതലായി കാണുന്നു. തണുപ്പ് കാലം മാറി വരുമ്പോള്‍ ഈ റാഷസും (rashes) കുറയും എന്ന് മനസ്സിലാക്കുക.
6. Polymorphic light eruption -അല്ലെങ്കില്‍ വെയില്‍ കൊണ്ടുള്ള അലര്‍ജി. തണുപ്പുകാലത്ത് വെയില്‍ കായാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ചിലരില്‍ അത് അലര്‍ജി ഉണ്ടാക്കാം. സാധാരണ സൂര്യപ്രകാശമേല്‍ക്കുന്ന കൈയുടെ പുറം ഭാഗം, കഴുത്തിന് പിറകുവശം എന്നിവിടങ്ങളിലാണ് Rashes കൂടുതലായി കാണുന്നത്. സാധാരണ അലര്‍ജിക്ക് കഴിക്കുന്ന മരുന്നുകള്‍ കൊണ്ടും സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചും ചികിത്സിക്കാം.
english summary;spoecial article about Winter and skin diseases
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.