കാലംതെറ്റി മഴ പെയ്തതിനെ തുടർന്ന് മാറി നിന്ന മഞ്ഞുകാലം മൂന്നാറിൽ മടങ്ങിയെത്തി. ഇതോടെ മൂന്നാർ അതിശൈത്യത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസം ഗുണ്ടുമല, ദേവികുളം എന്നിവിടങ്ങളിൽ തണുപ്പ് പൂജ്യം ഡിഗ്രിയിൽ താഴെ എത്തിയിരുന്നു.
ഇതോടെ പുൽമേടുകൾ, തേയിലത്തോട്ടങ്ങൾ എന്നിവിടങ്ങൾ മഞ്ഞുതുള്ളികളാൽ മൂടിയിരിക്കുകയാണ്. സാധാരണ ഡിസംബർ ആദ്യവാരത്തോടെ മൂന്നാറും പരിസരവും മഞ്ഞുകൊണ്ട് മൂടും.
പുലർച്ചെ മുതൽ രാവിലെ എട്ടുമണി വരെ ഇതാവും മൂന്നാറിന്റെ അവസ്ഥ. വരുംദിവസങ്ങളിൽ തണുപ്പ് മൈനസ് ഡിഗ്രിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ വിനോദ സഞ്ചാരികളുടെ മൂന്നാറിലേക്കുള്ള ഒഴുക്ക് വർധിക്കുമെന്നാണ് പ്രതീക്ഷ.
English Summary: Winter is back in Munnar
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.