8 January 2025, Wednesday
KSFE Galaxy Chits Banner 2

കോവിഡ് നിയന്ത്രണങ്ങ്ൾ നീങ്ങിയതോടെ ബ്ലേഡ് മാഹിയകൾ ഹൈറേഞ്ചിൽ വീണ്ടും പിടിമുറുക്കുന്നു

Janayugom Webdesk
നെടുങ്കണ്ടം
April 17, 2022 7:13 pm

കോവിഡ് നിയന്ത്രണങ്ങ്ൾ നീങ്ങിയതോടെ ബ്ലേഡ് മാഹിയകൾ ഹൈറേഞ്ചിൽ വീണ്ടും പിടിമുറുക്കുന്നു. കോവിഡ് മഹാമാരിയ്ക്ക് മോചനം നേടിവരുന്ന സാഹചര്യം വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്നതിനായാണ് വലിയ തോതിലുള്ള പലിശ നിരക്ക് ഇടാക്കികൊണ്ട് ബ്ലേഡ് മാഹിയ ഹൈറേഞ്ചിൽ വിലസുന്നത്.

കോവിഡിനെ തുടർന്ന് ഹൈറേഞ്ചിലെ ജനങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇത് മുതലാക്കുന്നതിന്റെ ഭാഗമായി 100 രൂപയ്ക്ക് അഞ്ച് രൂപ മുതൽ 20 രൂപവരെയാണ് പലിശ ഈടാക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാനം എത്തിയതോടെ ബാങ്ക്, മറ്റ് ഇതര സാമ്പത്തിക സ്ഥാപനങ്ങൾ അടക്കമുള്ളവ ഇടപാടുകാരോടുള്ള നിലപാട് കടുപ്പിച്ചതോടെ ജപ്തിയെ പേടിച്ചും അധിക്ഷേപങ്ങൾ ഭയന്നുമാണ് ഇത്തരം അന്യസംസ്ഥാന പലിശക്കാരിൽ നിന്നും തുക വായ്പയായി വാങ്ങുവാൻ ഇടയാകുന്നത്.

സാധാരണക്കാരായ ആളുകളാണ് കൂടുതലും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വൻ പലിശയ്ക്ക് തുക എടുക്കുവാൻ നിർബന്ധിതരായി തീർന്നിരിക്കുന്നത്. ഈ അവസരം മുതലാക്കി ബ്ലേഡ് മാഫിയ വീണ്ടും ഹൈറേഞ്ചിൽ സജീവം ആകുകയും ചെയ്തു. ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭിക്കുന്നതിനുള്ള കാലതാമസവും, അത് ലഭിക്കുന്നതിനുള്ള നൂലാമാലകളും, സിവിൽ സ്കോർ കുറവും വായ്പ ലഭിക്കുന്നതിന് പ്രതികൂലമാകുന്നു. ഇതോടെയാണ് സാധാരണക്കാരായ ജനങ്ങൾ ഇത്തരക്കാരുടെ വലയിൽ വീഴുന്നത്.

വാഹനത്തിന്റെ ആർസി ബുക്ക്, ഒപ്പിട്ട ചെക്ക് ലീഫ്, മുദ്രപത്രം, സ്ഥലത്തിന്റെ ആധാരം തുടങ്ങിയവ ഈടായി വാങ്ങിയാണ് പണം നൽകുന്നത്. പലിശയിൽ വീഴ്ച വരുത്തിയാൽ ഉടനെ യാതൊരു ദാക്ഷണ്യവും ഇല്ലാതെ ഗ്യാരണ്ടി ബോണ്ടുകൾ അവരുടെ ഇഷ്ടാനുസരണം അവർക്ക് നേട്ടങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ മാറ്റിയെടുക്കുകയും ചെയ്യും. ഇതിൽപെട്ട് വലിയ ദുരിതത്തിൽപെട്ടവർ മുമ്പ് ഹൈറേഞ്ചിൽ നിരവധി ആളുകൾ ഉണ്ട്.

Eng­lish summary;With the removal of the covid con­trols, the Blade Mafia are once again grab­bing the High Range

You may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.